കണ്ണൂര്‍: ചെമ്പോട്ടിക്കുണ്ട് വിശ്വകര്‍മ്മ ശ്മശാനം കയ്യേറിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിശ്വകര്‍മ്മ കൂട്ടായ്മ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് ഈ ശ്മശാനം. സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിശ്വകര്‍മ്മ കൂട്ടായ്മ ഭാരവാഹികള്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, കോര്പ്പറേഷന് സെക്രട്ടറി, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്കി. സംസ്ഥാന ജനസംഖ്യയില്‍ 15 ശതമാനത്തോളം വരുന്ന വിശ്വകര്‍മ്മജരുടെ പൊതുസ്വത്തുക്കള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ മുഴുവന്‍ വിശ്വകര്‍മ്മജരും അണിനിരക്കണമെന്ന് ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു. വിശ്വകര്‍മ്മ ശ്മശാനം സംരക്ഷണ സമിതി വിപുലീകരണയോഗം ഡിസംബര്‍ 4 ന് കണ്ണൂരില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: