ഗുരുവായൂര്‍: മാലിന്യ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ നഗരസഭയുടെ ഭാഗത്ത് നിന്ന് വന്നിട്ടുളള വീഴ്ചകള്‍ മറക്കുന്നതിനായി അധികൃതര്‍ ജനങ്ങള്‍ക്കെതിരെ കേസ് നടത്തുന്നു.
ഗുരുവായൂരിലെ മാലിന്യം നിക്ഷേപിക്കുന്ന ചൂല്‍പ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ പിരസരത്തെ ജനജീവിതം ദുസ്സഹമാകുന്നതിന്റെ അടിസ്ഥാനത്തില്‍ കാലങ്ങളായി അധികൃതര്‍ക്ക് പരാതികള്‍ നല്‍കി വന്നിരുന്നതാണ്.
അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു പരിഹാരവുമില്ലാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ ഒ.എസ്.944/2004 നമ്പറായി ചാവക്കാട് മുന്‍സിഫ് കോടതിയില്‍ അന്യായം ബോധിപ്പിച്ചിരുന്നതും ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍സിപാലിറ്റി എത്രയും പ്പെട്ട് മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനുളള നടപടിസ്വീകരിക്കുവാന്‍ കോടതി വിധി പ്രകാരം നിര്‍ദ്ദേശം നല്‍കിയിരുന്നതുമാണ്.
എന്നാല്‍ നാളിതുവരെയും ഒരു നടപടിയും മുന്‍സിപ്പല്‍ ഭരണകൂടം എടുത്തിട്ടില്ല.
മാത്രമല്ല ഇതിനെതിരെ, അതായത് ജനങ്ങള്‍ക്കെതിരെ ,അധികൃതര്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയ വിചിത്രമായ സംഭവമാണിവിടെ ഉണ്ടായത്. മാലിന്യ പ്രശ്‌നത്തില്‍ 2004ല്‍ തന്നെ പരിഹാരം കാണാതെ കേസുമായി മുന്നോട്ട് പോയി 2016ന്റെ അവസാനത്തില്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നു. പന്ത്രണ്ട് വര്‍ഷമായി അധികാരദുര്‍വിനിയോഗവും, ധനനഷ്ടമുണ്ടാക്കിയതാണ് ഭരണ സമിതിയുടെ നേട്ടമായി നമ്മുക്ക് മുമ്പാകെ കാണിച്ച് വരുന്നത്.
കേരള മുന്‍സിപാലിറ്റി ആക്ട് 1994ന്റെ ആമുഖത്തില്‍ തന്നെ ഇന്ത്യന്‍ ഭരണഘടനയുടെ 12ാം ഷെഡ്യൂളിലെ ആര്‍ട്ടിക്കിള്‍ 243(6) പ്രകാരം ജനങ്ങളുടെ ആരോഗ്യം, അഴുക്കുചാല്‍, മാലിന്യ സംസ്‌ക്കരണം എന്നിവ കൃത്യമായി ശ്രദ്ധിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുളളതാണ്.ആയതിനാല്‍ തന്നെ ആയത് പ്രകാരം പ്രവര്‍ത്തിക്കാതെ ഇന്ത്യന്‍ ഭരണഘടനക്കും, മുന്‍സിപാലിറ്റി ആക്ടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ തുടരാന്‍ യോഗ്യരല്ലെന്നാണ് മറ്റൊരു വസ്തുത. ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍ ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ എല്ലാ ജനാധ്യപത്യ വിശ്വാസികള്‍ മുന്നോട്ട് വരണമെന്നാണ് ചൂല്‍പ്പുറം നിവാസികളുടെ ആവശ്യം. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ മുന്‍നിര്‍ത്തി മുന്‍സിപ്പല്‍ ഭരണസമിതി അംഗങ്ങളെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നിയോജക മണ്ഡലം സെക്രട്ടറി അനില്‍ മഞ്ചറമ്പ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും, തദ്ദേശ സ്വയം ഭരണ മേധാവിക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ കോടതിയെ സമീപിക്കുന്നും അറിയച്ചു.
















