കൊച്ചി: സ്കോഡ റാപ്പിഡ് പുതിയ മോഡല്‍ കേരള വിപണിയിലെത്തി. 8.42 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്സ് ഷോറൂം വില. 1.6 ലിറ്റര്‍ എംപിഐ പെട്രോള്‍ എന്ജിന് മുതല്‍ 1.5 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്ജിന് വരെയുള്ള ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നിങ്ങനെ മൂന്നു വേരിയന്റുകള്‍ പുതിയ റാപ്പിഡിനുണ്ട്.
ഒന്നര ലിറ്റര്‍ ഡീസല്‍ എന്ജിന് മോഡലിന് ടിപ്ട്രോണിക്സോടു കൂടിയ ഡിഎസ്ജി ഗിയര്‍ ബോക്സാണ് പ്രത്യേകതയെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ഡയറക്ടര്‍ അശുതോഷ് ദീക്ഷിത് പറഞ്ഞു. 1.5 ലിറ്റര്‍ ടിഡിഐഡീസല് എന്‍ജിനും 1.6 ലിറ്റര്‍ എംപിഐ പെട്രോള്‍ എന്‍ജിനുമാണുള്ളത്.
ഉയരവും നീളവും അഡ്ജസ്റ്റ്ചെയ്യാവുന്ന സ്റ്റീയറിംഗ് വീല്‍, ഇലക്ട്രിക്കായി മടക്കാവുന്നതും സൈഡ് ഇന്ഡിക്കേറ്റുകളുള്ളതുമായ മിററുകള്‍ തുടങ്ങിയവയും പ്രത്യേകതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: