കോഴിക്കോട്: കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ 2017 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന് നവംബര്‍ 30 നകം ഓണ്‍ലൈനായി അപേക്ഷ നല്കി പുതുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. പുതുക്കുന്നതിനുള്ള അപേക്ഷ, നിലവിലുള്ള സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി മാറിയതിന്റെ 14 അക്ക നമ്പര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസറില്‍നിന്ന് വാങ്ങി ംംം.ഹരസലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ നല്കിയാല് ലഭിക്കുന്ന അഞ്ചക്ക നമ്പറും നിലവിലുള്ള സര്‍ട്ടിഫിക്കറ്റും സഹിതം നവംബര്‍ മാസത്തിലെ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ നേരിട്ട് ഹാജരായി ഫീസ് അടയ്ക്കാം. മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ട്രഷറി ചെലാന്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്.
വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും 20 ല്‍ കൂടുതല്‍ പേര് ജോലി ചെയ്യുന്ന വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടേയും, ഫാക്ടറികളുടേയും നവംബര്‍ 30 നകം 2017ല്‍ ബാധകമാവുന്ന ഉത്സവാവധികളുടെ വിവരം തൊഴിലുടമകള്‍ ഫോറം 1 ല്‍ ഓണ്‍ലൈനായി മേല്‍ വെബ് സൈറ്റില്‍ ബന്ധപ്പെട്ട ഇന്‍സ്പെക്ടര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ നല്കുന്നതിനു മുമ്പ് തൊഴിലുടമകള്‍ അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പുതുതായി അനുവദിച്ചിട്ടുള്ള 14 അക്ക ഓണ്‍ലൈന്‍ നമ്പര്‍ കൈപ്പറ്റിയാണ് അപേക്ഷ നല്‍കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഒന്ന്, രണ്ട് മൂന്ന് സര്‍ക്കിള്‍ കോഴിക്കോട്, വടകര, കൊയിലാണ്ടി, താമരശ്ശേരി, ഫറോക്ക് എന്നീ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) പി. മോഹനന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: