മുക്കം: മുക്കം പഴയബസ്റ്റാന്റിലെ മൂത്രപ്പുര അടച്ചു പൂട്ടിയത് യാത്രക്കാരക്ക് ദുരിതമാവുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കഴിഞ്ഞ ദിവസം മൂത്രപ്പുര അടച്ച് പൂട്ടിയത്. ഇതോടെ ബസ്റ്റാന്റിലെത്തുന്ന നൂറ് കണക്കിന് യാത്രക്കാരും ബസ് ഓട്ടോ തൊഴിലാളികളും ദുരിതത്തിലായി. കക്കൂസ്ടാങ്ക് നിറഞ്ഞതാണ് അടച്ചുപൂട്ടാന്‍ കാരണമെന്നാന്ന് അധികൃതര്‍ പറയുന്നത്. ടാങ്ക് നിറഞ്ഞ് മലമുള്പ്പെടെ പുറത്തേക്ക് ഒഴുകുന്നത് സ്റ്റാന്റിലെ കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നു. ആറ് മാസം മുമ്പ് ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച മൂത്രപ്പുരയാണ് ടാങ്ക് നിറഞ്ഞതായി പറഞ്ഞ് വീണ്ടും അടച്ച് പൂട്ടിയത്. മുക്കത്തെത്തുന്ന യാത്രക്കാരില്‍ 80 ശതമാനവുമെത്തുന്നത് പഴയ സ്റ്റാന്റിലാണ്. മൂത്രപ്പുര ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: