ചാവക്കാട് : ഇരട്ടപ്പുഴയില്‍ വീടിനു തീ പിടിച്ചു ഗ്യാസ് സിലിണ്ടര്‍ പൊട്ടി തെറിച്ച് വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. കറുത്താണ്ടന്‍ രാധയുടെ ഓല മേഞ്ഞ വീടാണ് ഇന്നലെ രാവിലെ 11.45 ന് കത്തി ചാമ്പലായത്.
വീടിനകെത്ത മുഴുന്‍ സാമഗ്രികളും കത്തി നശിച്ചു. രാധയും, പെയിന്റിംങ്ങ് തൊഴിലാളിയായ മകന് രാജേഷും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. രാജേഷ് പുറത്തു
പോയിരിക്കുയായിരുന്നു. വീടിനോട് ചേര്‍ന്നുള്ള വെപ്പു പുരയില്‍ നിന്നാണ് തീ പടര്‍ന്നത്. ഈ സമയത്ത് രാധ അടുത്ത വീട്ടിലായിരുന്നു. പെട്ടന്ന് വീട് മുഴുവന്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. വീടിനകത്ത് രണ്ടു ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നു.
ഒരണ്ണം പൊട്ടി തെറിച്ചു സമീപത്തെ പറമ്പുകളില്‍ ചിതറി വീണു എന്നാല്‍ മറ്റൊരു സിലിണ്ടര്‍ പൊട്ടിതെറിച്ചില്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിയ ശബ്ദം കിലോമീറ്ററുകള്‍ ദൂരെക്ക് കേള്‍ക്കാമായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു.
രണ്ടര പവന്റെ രണ്ടു മാലകള്‍, തൊഴിലുറപ്പ് തൊഴിലാളികളുട 20,000 രൂപ, ഫ്രിഡ്ജ് ,വാഷ് മെഷീന്,അലമാര തുടങ്ങീ ഫര്‍ണീച്ചറുകള്‍, ആധാരം, മറ്റു രേഖകള്‍, ഉടുതുണി ഒഴിച്ചു എല്ലാം ചാമ്പലായി. ഓടികൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്ത്തനത്തിനൊരുങ്ങുന്നതിനിടയിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിയത്. ഇതിനാല്‍ ആളുകള്‍ക്ക് അടുക്കാന്‍ ഭയമായി.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിയ സ്ഫോടനത്തില്‍ സമീപത്തെ പൂക്കാട്ട് കറുപ്പുണ്ണിയുട വീടിന്റെ ജനല്‍ചില്‍ തകര്‍ന്നു.
വീടിനു സമീപത്തെ തെങ്ങുകളും, വ്യക്ഷങ്ങളും, കത്തിയിട്ടുണ്ട്. ചാവക്കാട് എസ്ഐ എം.കെ.രമേഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘവും, ഗുരുവായൂര്‍ അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
വാര്‍ഡ് മെമ്പറും ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടുമായ എം.കെ.ഷണ്മുഖന്റെ നേതൃത്വത്തിലുളള പ്രവര്‍ത്തകരും, നാട്ടുകാരും, വീടിന്റെ പുനര്‍നിര്‍മ്മാണത്തിനുളള പ്രവര്‍ത്തനം ആരംഭിച്ചു.
കടപ്പുറം വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: