തൊടുപുഴ: ഇടവെട്ടിയില്‍ ഉച്ചത്തില്‍ സംസാരിച്ചെന്ന് ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര് പിടിയില്‍. സംഭവത്തില്‍ ഇടവെട്ടി കല്ലുറുമ്പില്‍ അനീഷ് (24), പൊന്നമാക്കല് റഷീദ് (36) എന്നിവരെ പോലീസ് പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് മര്‍ദനമേറ്റു. പശ്ചിമബംഗാള്‍ ജല്പാപൂരി പാലക്കാക്ക സ്വദേശികളായ ബര്‍മാന്‍ അതുല്‍(44), പുഷുന്ത് ബര്‍മാന്‍(36), സുരേഷ് ബര്മന്(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൊടുപുഴ മേഖലയില്‍ കെട്ടിട നിര്‍മ്മാണത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണിവര്‍. ഇടവെട്ടി പോസ്റ്റോഫിസിന് എതിര്‍വശത്ത് 15ലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം രാത്രി ഇവര്‍ ടിവി കാണുന്നതിനിടെ സംസാരിച്ചതത
ിന് ശബദം കൂടിയെന്നാരോപിച്ചാണ് സമീപത്ത് മദ്യപിച്ചിരുന്ന ഒരുസംഘമാളുകള്‍ ഇവരെ ചൊവ്വാഴ്ച്ച രാത്രിയില്‍ കയ്യേറ്റം ചെയ്തിരുന്നു.
എന്നാല്‍ മദ്യപസംഘത്തിന്റെ കയ്യേറ്റത്തെ ചെറുത്ത ഇതര സംസ്ഥാന തൊഴിലാളികളെ ഇവര്‍ വെല്ലുവിളിച്ചിരുന്നു. ഇതിനുശേഷമാണ് ഇന്നലെ രാത്രിയില്‍ വീണ്ടും മദ്യപിച്ചെത്തിയ സംഘം രാത്രി 9.50ന് തൊഴിലാളികള്‍ താമസിച്ച മുറിയില്‍ കയറി ലൈറ്റുകള്‍ ഓഫ് ചെയ്ത് മര്ദനമഴിച്ച് വിട്ടത്. സംഭവത്തിന് പിന്നില്‍ പത്ത് പേരടങ്ങിയ സംഘമെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവത്തെക്കുറിച്ച് ചോദിക്കാനെത്തിയ ബര്‍മന്റെയും അതുലിന്റെയും ശരീരത്തില്‍ അക്സര്‍ ബ്ലേഡ്കൊണ്ട് ശരീരമാസകലം വരഞ്ഞു. ഒരാളുടെ കൈയ്യില്‍ സക്രൂഡ്രൈവറിനാണ് കുത്തിയത്.
എന്നാല്‍ സംഭവം വിവാദമായതോടെ അക്രമം നടത്തിയവര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അക്രമിച്ചെന്ന് ആരോപിച്ച് തൊടുപുഴ താലുക്കാശുപത്രിയില്‍ ചികിത്സക്കെത്തി. സംഭവത്തില്‍ ആശുപത്രിയധികൃതരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തൊടുപുഴ പോലീസെത്തി മര്‍ദ്ദനത്ത
ിനിരയായ തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു അറസ്റ്റ്. കേസിലെ മറ്റ് പ്രതികളെ അന്വേഷിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: