കണ്ണൂര്‍: കണ്ണോത്തും ചാലില്‍ ശ്മശാനം കയ്യേറാന്‍ സ്വകാര്യ വ്യക്തിയുടെ ശ്രമം. കണ്ണോത്തുംചാല്‍ ചെമ്പോട്ടി ക്കുണ്ട് ശ്മശാനത്തിന്റെ ഒരുഭാഗമാണ് സ്വകാര്യ വ്യക്തി ജെസിബി ഉപയോഗിച്ച് ഇടിച്ചെടുത്തത്. ശ്മശാനത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നേരത്തെയുള്ള വഴിയിലൂടെയാണ് ജെസിബി ശ്മശാനത്തിനകത്തേക്ക് കടത്തിയത്. സ്വന്തം സ്ഥലത്ത് മതില്‍കെട്ടുന്നതിന് കുഴിയെടുക്കാനാണ് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതെന്നാണ് സ്ഥലമുടമ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ആളുകള്‍ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ശ്മശാനത്തിന്റെ ഒരു ഭാഗം ഇടിച്ച് മാറ്റുകയായിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ സ്ഥലമുടമയോട് അടിയന്തിരമായ പ്രവൃത്തി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏകദേശം പതിനഞ്ച് മീറ്ററോളം സ്ഥലം കയ്യേറിയിട്ടുണ്ട്. കയ്യേറ്റത്തിന് പിന്നില്‍ പ്രദേശത്തെ കോണ്‍ഗ്രസ് നേതാവാണെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: