മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയ്ക്ക് താക്കീതായി ബിജെപി മാര്‍ച്ച്. ബിജെപി മട്ടന്നൂര്‍ മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് നഗരസഭാ കാര്യാലയത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. നഗരസഭയുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെയും കേന്ദ്ര സര്‍ക്കാറിന്റെ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അലംഭാവം കാണിക്കുന്നതിനെതിരെയുമാണ് ബിജെപി മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.
നഗരസഭയില്‍ തുടര്‍ഭരണം നടത്തുന്ന എല്‍ഡിഎഫും പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫും അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഒരുപോലെ ഉത്തരവാദികളാണെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ് പറഞ്ഞു. ക്ഷേമ പദ്ധതികള്‍ പലതും സ്വന്തക്കാര് ക്കാണ് കിട്ടുന്നത്. വിവിധ ക്ഷേമ ഫണ്ടുകള്‍ കാര്യക്ഷമമായി ചെലവഴിക്കാന്‍ സാധിക്കണമെന്നും കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ നഗരസഭ ഭരണകര്‍ത്താക്കള്‍ തയ്യാറാകണം. വിവിധ പദ്ധതികളില്‍ നിന്നും അര്‍ഹരായവരെയും പാവപ്പെട്ടവരെയും പുറത്ത് നിര്‍ത്തുന്ന സിപിഎം നേതൃ ത്വം നല്കുന്ന നഗരസഭാ ഭരണകൂടത്തിന്റെ അനീ തി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുനിസിപ്പല്‍ പ്രസിഡണ്ട് സി.കെ.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, എം.വി.ശശിധരന്, സി.കെ.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. എ.ഇ.സജു, കെ.പി.കുഞ്ഞികൃഷ്ണന്, ഒ.ഷിജു തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. സംസ്ഥാന സമിതി അംഗം വി.വി.ചന്ദ്രന്, മണ്ഡലം പ്രസിഡണ്ട് പി.രാജന്, ജനറല്‍ സെക്രട്ടറി പി.കെ.രാജന്, കെ.മോഹനന്, പി.കെ.വത്സന് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: