കോട്ടയം: ദീര്‍ഘായുഷ് ആശുപത്രിയുടെ ഒന്നാം വാര്‍ഷികം നടന്നു. സൈക്കോളജിസ്റ്റ് പി.എം. രമ്യയുടെ നേതൃത്വത്തിലുള്ള വനിതാ ക്ലിനിക്കിന്റെയും വനിതകള്‍ക്കായുള്ള സമ്പൂര്‍ണ്ണ ആരോഗ്യപദ്ധതിയുടെയും ഡോ. ആര്. ശരത്ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഹോമിയപ്പതി വന്ധ്യതാ ക്ലിനിക്കിന്റെയും ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന നിര്‍വ്വഹിച്ചു. നടന് പ്രേം പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലതികാ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കൈനകരി ഷാജി, ഡോ. ടി.എന്‍. പരമേശ്വരക്കുറുപ്പ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ അനുഷ കൃഷ്ണ, ഡോ. മിനി എന്നിവര്‍ പ്രസംഗിച്ചു.
വനിതകള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് പി.ആര്. രമ്യ ക്ലാസ് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: