Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇല്ലികുംഭം കാലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 12:09 pm IST
in Vicharam

ചേക്കോട്ട് കോളനി വീടുകളെല്ലാം പുല്ലുമേഞ്ഞതായിരുന്നു. കൂരകള്‍ പുതയ്‌ക്കാനുള്ള പുല്ല് കൈതവള്ളി സാമിയും മറ്റുമാണ് നല്‍കിവന്നത്. ആശ്രിതരല്ലാത്തവര്‍ നരിനിരങ്ങി മലകളിലെ ചിറ്റീന്തും പുല്ലും ഉപയോഗിച്ചും മേഞ്ഞുവന്നു. ദര്‍ഭ വെട്ടിയെടുത്ത് മേഞ്ഞുവന്നവരും കുറവല്ല. മുളയുടെ മേല്‍ക്കൂരയിലാണ് വാരികള്‍ വച്ചുകെട്ടി പുല്ലുമേയുക. പുല്ലുമേയുന്നതിന് മാത്രമായുള്ള ചിലരും കോളനിയിലുണ്ടായിരുന്നു. പരിചയസമ്പന്നരായവര്‍ മറ്റു കോളനികളിലും വീടുകള്‍ മേഞ്ഞുവന്നു.

പാടശേഖരങ്ങളിലെ കുരവകളില്‍നിന്ന് ശേഖരിക്കുന്ന ചെളിമണ്ണ് ഉരുട്ടി ഉണക്കി ഇഷ്ടികകള്‍ക്ക് പകരമായി ഉപയോഗിച്ചുവന്നു. വൈക്കോല്‍ കത്തിച്ചെടുക്കുന്ന കരിയും ഇടിച്ചുപിഴിഞ്ഞ കുളിര്‍മാവിന്‍ തോലും ഉപയോഗിച്ചുള്ള മിശ്രിതമാണ് ചുവരുകള്‍ തേക്കാന്‍ ഉപയോഗിച്ചുവന്നത്. മണ്‍തറകളിലും ഇതേ മിശ്രിതംതന്നെ ഉപയോഗിച്ചുവന്നു. ചില പ്രായമായ അമ്മമാര്‍ വെളുത്ത കളിമണ്ണും ചുമന്ന കളിമണ്ണുമെല്ലാം ഉപയോഗിച്ച് ചുമരുകള്‍ക്ക് ഭംഗിയും നല്‍കിവന്നു. പൊക്കം കുറഞ്ഞ മേല്‍ക്കൂരകളുള്ള വീടായിരുന്നു ഭൂരിഭാഗവും. കൈതവള്ളി സാമിക്ക് ആലയിലെ ഉണക്കചാണകം ചുമന്ന് നെല്‍വയലുകളുടെ പല ഭാഗത്തായി കൊണ്ടിടുന്ന പണി എനിക്കും ലഭിച്ചിരുന്നു. അക്കാലത്ത് പരമാവധി കൂലി കുട്ടികള്‍ക്ക് രണ്ട് രൂപയൊക്കെയാണ് നല്‍കിവന്നത്.

ലഭിക്കുന്ന തുക പലപ്പോഴും രണ്ട് പൈസ, മൂന്ന് പൈസ, അഞ്ച് പൈസ, പത്ത് പൈസ തുട്ടുകളായിരുന്നു. വീടിന്റെ കഴുക്കോലിലുള്ള മുളംപൊത്തിന്റെ ഒരുഭാഗത്ത് നാണയമിടാനുള്ള ദ്വാരമുണ്ടാക്കി ഞങ്ങള്‍ ചില്ലറകള്‍ അതില്‍ നിക്ഷേപിച്ചുവന്നു. എനിക്കും മുത്തയ്‌ക്കും അനുജനും വെവ്വേറെ ഇല്ലികുംഭങ്ങള്‍ (പണം നിക്ഷേപിക്കുന്ന മുളംപൊത്തുകള്‍) ഉണ്ടായിരുന്നു. വള്ളിയൂര്‍ക്കാവ് ഉത്സവത്തോടനുബന്ധിച്ചാണ് കുംഭം പൊളിക്കുക. കാവില്‍ പോകാനുള്ള പണം ഇതുവഴി കിട്ടും. ജോലിക്കുപോയി കൂലി കിട്ടിയാലും പലപ്പോഴും കുംഭത്തിലിടാനുള്ള പണം ലഭിക്കില്ല. കാരണം അമ്മയാകും കൂലി വാങ്ങുക. വല്ലപ്പോഴൊക്കെ അമ്മയും രണ്ട് പൈസയും മൂന്ന് പൈസയുമൊക്കെ തരും. അന്ന് ഞങ്ങള്‍ക്ക് രാജാവ് രാജ്യം പിടിച്ചടക്കിയ സന്തോഷമായിരിക്കും.

കാവിലെ ഉത്സവത്തിന് ചേലയും പൊട്ടും ചാന്തും വളകളുമൊക്കെ വാങ്ങിവന്നു. ഒരിക്കല്‍ രാവിലെ നോക്കുമ്പോള്‍, ഞങ്ങളുടെ മൂന്ന് പേരുടെയും കുംഭം കുത്തിപൊളിച്ച നിലയിലായിരുന്നു. കുംഭത്തില്‍ ഒരു ചില്ലിക്കാശുപോലുമില്ല. എനിക്ക് തല കറങ്ങുന്നതായി തോന്നി. ഒരുകൊല്ലത്തെ സമ്പാദ്യം മുഴുവനായും കവര്‍ന്നുപോയിരിക്കുന്നു. ഞാന്‍ അന്ന് ഭക്ഷണമൊന്നും കഴിച്ചില്ല, അമ്മയ്‌ക്കും ഞങ്ങളെ ആശ്വസിപ്പിക്കാനായില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് നരിനിരങ്ങി മലയില്‍നിന്ന് ഞങ്ങള്‍ക്ക് കുറെ മയില്‍പീലി ലഭിച്ചത്. മയിലുകള്‍ സ്ഥിരമായി ചേക്കേറുന്ന മരങ്ങളുടെ ചുവട്ടില്‍ പീലികള്‍ പൊഴിഞ്ഞുകിടക്കും. കോളനിയിലെ കൂട്ടുകാരികള്‍ക്കൊപ്പം കല്ലുകളിക്കലും അക്ക് കളിക്കലും കിളി കളിക്കലുമൊക്കെ പതിവായിരുന്നു.

ആണ്‍കുട്ടികളുണ്ടെങ്കില്‍ കുട്ടിയും കോലും, സാറ്റ്, ചാപ്പയും പുള്ളിയും മുതലായ കളികളും കളിക്കും. കുട്ടിക്കോല് ചെറിയ ഒരു കുഴിയില്‍ കുത്തി തള്ളക്കോലുകൊണ്ട് തെറിപ്പിച്ചുവിടും. അതിനുശേഷം തള്ളക്കോല്‍ കുത്തിപിടിച്ച് കുട്ടിക്കോല്‍ എതിരായി എറിയും. ഏറുകൊണ്ടാല്‍ കളിച്ചയാള്‍ പുറത്താകും. പിന്നീട് ഇടതുകാലില്‍ കുട്ടിക്കോല്‍ വച്ചടിച്ചും ഇടത് കാലിലും ഇടതുകൈമുട്ടിലും ചുരുട്ടിപിടിച്ച ഇടതുകൈയിലും ഇടതുകൈയിലെ ചെറുവിരലിലും ചൂണ്ടുവിരലിനുമിടയിലും മുഖത്തും കുട്ടിക്കോല്‍ വെച്ച് തള്ളക്കോല്‍ കൊണ്ട് അടിക്കും. പിന്നീട് സകത്, മുറി, നാഴി, ഐടി, ആറേംഗ്, പണം ഒന്ന്, പണം രണ്ട് അങ്ങനെപോകും. ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്നയാളാണ് വിജയി. വാക്കില്‍ മാത്രമേ പണം ഉണ്ടാവുകയുള്ളൂ. അതുപോലെതന്നെ ചെറിയകല്ലുകള്‍ പെറുക്കിവച്ചുള്ള പാസ് കളിയിലും ഞാനും പങ്കാളിയായിട്ടുണ്ട്. പെറുക്കി ഉയര്‍ത്തിയ കല്ല് ഉണങ്ങിയ വാഴയിലകള്‍ ചുരുട്ടികെട്ടി പന്തിന്റെ രൂപത്തിലാക്കിയ ബോള്‍ ഉപയോഗിച്ചാണ് കളിക്കുക. ഇതുകൊണ്ടുള്ള ഏറ് പലര്‍ക്കും കിട്ടിയിട്ടുണ്ട്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് കാവില്‍നിന്ന് വാങ്ങിയ റബ്ബര്‍ പന്തുപയോഗിച്ചും പാസ് കളിച്ചിട്ടുണ്ട്.

കോളനിയിലെ ചൂതാട്ടമായിരുന്നു ചാപ്പയും പുള്ളിയും കളി. രണ്ട് പൈസയും മൂന്ന് പൈസയും അഞ്ച് പൈസയും ഇതിനായി ഉപയോഗിച്ചുവന്നു. എത്രയാളുകള്‍ക്കുവേണമെങ്കിലും പങ്കെടുക്കാം. അഞ്ച് മീറ്റര്‍ ദൂരെയുള്ള ചെരിയ ഒരു കുഴി ലക്ഷ്യമാക്കി ഓരോരുത്തരും അവരവരുടെ നാണയം എറിയും. നേടുക എന്നാണ് ഇതിന് പറയുക. കുഴിയില്‍ നാണയം വീഴ്‌ത്തുന്നയാള്‍ ഒന്നാമന്‍, കുഴിയില്‍നിന്നുള്ള ദൂരം കണക്കാക്കി രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍. ഒന്നാമന്‍ മുഴുവന്‍ നാണയങ്ങളും കൈകൊണ്ട് കുലുക്കി മാനത്തേക്കെറിയും. അതിനിടെ ചാപ്പയും പുള്ളിയും ചോദിക്കും.

എതിര്‍വിഭാഗം ചാപ്പ (അശോക സ്തംഭം വരുന്ന ഭാഗം) പറഞ്ഞാല്‍ പുള്ളിവരുന്ന മുഴുവന്‍ നാണയങ്ങളും ഒന്നാമന് സ്വന്തമാകും. ഇതുപോലെ രണ്ടും മൂന്നും നാലും സ്ഥാനക്കാര്‍ ചെയ്യും. അവസാന നമ്പറുകാര്‍ക്കൊന്നും ഒരിക്കലും കളിക്കാനുള്ള അവസരംപോലും കിട്ടാറില്ല. കോളനിയിലെ കേമന്മാരായ ചില കുട്ടികള്‍കനമുള്ള അഞ്ച് പൈസ നാണയങ്ങള്‍ ശേഖരിച്ചുവെച്ച് കളിച്ചു ജയിക്കുമായിരുന്നു. കിളികളിയും കബഡി കളിയുമെല്ലാം പിന്നീടാണ് പ്രശസ്തമായി വന്നത്. കബഡി ഇപ്പോള്‍ അതിര്‍ത്തിയും കടന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.