കൊച്ചി: നാല് മാറ്റങ്ങളുമായാണ് സ്റ്റീവ് കൊപ്പല്‍ ബ്ലാസ്റ്റേഴ്‌സിനെ അണിനിരത്തിയത്. ഗോള്‍കീപ്പര്‍ സന്ദീപ് നന്ദി, ദിദിയര്‍ കാഡിയോ, നോയെ, ഇഷ്ഫഖ് അഹമ്മദ് എന്നിവര്‍ക്ക് പകരം ഗ്രഹാം സ്റ്റാക്ക്, പ്രതിക് ചൗധരി, മുഹമ്മദ് റഫീഖ്, മൈക്കല്‍ ചോപ്ര എന്നിവര്‍ ആദ്യ ഇലവനിലെത്തി. ഏഴ് മത്സരങ്ങള്‍ക്കുശേഷമാണ് ഗ്രഹാം സ്റ്റാക്ക് ഗോള്‍വലക്ക് മുന്നില്‍ ഇറങ്ങിയത്. മുംബൈയില്‍ ഫോട്ടോ ഷൂട്ട് കഴിഞ്ഞ് ഇന്നലെ ഉച്ചക്ക് ടീമിനൊപ്പം ചേര്‍ന്ന മലയാളിതാരങ്ങളായ സി.കെ. വിനീതിനും റിനോ ആന്റോക്കും സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം.
4-2-3-1 ശൈലിയിലെത്തി കളത്തിലെത്തി. മുഹമ്മദ് റാഫിഏക സ്‌ട്രൈക്കര്‍. ബെല്‍ഫോര്‍ട്ട്, ചോപ്ര, മുഹമ്മദ് റഫീഖ് എന്നിവര്‍ മധ്യനിരയില്‍. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി അസ്‌റാക്ക് മഹമ്മദും മെഹ്താബ് ഹുസൈനും. പ്രതിരോധത്തില്‍ ഹോസു, ജിംഗാന്‍, ഹെങ്ബര്‍ട്ട്, പ്രതിക് ചൗധരി എന്നിവര്‍.
ഗോവ കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റം മാത്രമാണ് വരുത്തിയത്. പരിക്കേറ്റ സൂപ്പര്‍ താരം ജോഫ്രെ സൈഡ് ബെഞ്ചിലേക്ക് മാറിയപ്പോള്‍ രാജു ഗെയ്‌ക്ക്‌വാദിനെ സീക്കോ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി.
റാഫേല്‍ കൊയല്‍ഹോയും റോബിന്‍ സിങ്ങും സ്‌ട്രൈക്കര്‍മാരുടെ റോളിലിറങ്ങിയപ്പോള്‍, മധ്യനിരയില്‍ മന്ദര്‍റാവു ദേശായി, റിച്ചാര്‍ലിസണ്‍, സഞ്ജയ് ബാല്‍മുച്ചു, റോമിയോ ഫെര്‍ണാണ്ടസ് എന്നിവര്‍. പ്രതിരോധത്തില്‍ രാജു ഗെയ്‌ക്ക്‌വാദ്, ഗ്രിഗറി അര്‍നോലിന്‍, ലൂസിയാനോ സംബ്രോസ, റാഫേല്‍ ഡുമാസ് എന്നിവരുമിറങ്ങി.
















