കൊയിലാണ്ടി: സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി കൊയിലാണ്ടിയില്‍ നടന്നുവരുന്ന അയ്യപ്പസേവാകേന്ദ്രത്തിന് ഈ വര്‍ഷം പിഷാരികാവ് ക്ഷേത്രം സ്ഥലാനുമതി നിഷേധിച്ചു. പിഷാരികാവ് ക്ഷേത്രത്തിന്റെ കീഴിലുള്ള സ്ഥലത്തായിരുന്നു ഇത്രയും കാലം മണ്ഡലകാലത്ത് അയ്യപ്പസേവാകേന്ദ്രം നടത്തിയിരുന്നത് എന്നാല്‍ കഴിഞ്ഞ മാസം ഈ സ്ഥലത്ത് സേവാഭാരതി നിര്‍മ്മിച്ച കക്കുസ് ടാങ്കുകള്‍ കഴിഞ്ഞ മാസം ക്ഷേത്ര കമ്മറ്റി ജെ.സി.ബി.ഉപയോഗിച്ച് തകര്‍ത്തിരുന്നു. വലിയ വാഹനങ്ങള്‍ കടക്കാത്ത വിധം ഈ സ്ഥലം ക്ഷേത്ര കമ്മറ്റി മതില്‍ കെട്ടി സംരക്ഷിക്കുകയും ചെയ്തു. ക്ഷേത്ര കമ്മറ്റിയും ദേവസ്വം ബോര്‍ഡും, ട്രസ്റ്റി ബോര്‍ഡും ഒരുമിച്ചാണ് ഇത്തരം തീരുമാനങ്ങള്‍ എടുത്ത തത്രേ.
അയ്യപ്പഭക്തന്‍മാര്‍ക്ക് വേണ്ടി ഈ വര്‍ഷം പിഷാരികാവ് ക്ഷേത്ര കമ്മറ്റി പ്രത്യേക സൗകര്യങ്ങളും ഭക്ഷണ താമസ സൗകര്യവും ഒരുക്കുമത്രേ. ഈ സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫയര്‍സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിലേക്ക് നല്‍കാന്‍ കമ്മറ്റി നിശ്ചയിക്കുകയും കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും ചെയ്തിരുന്നു. ഭക്തജനങ്ങളുടെ ശക്തമായ എതിര്‍പ്പും സമരവുമാണ് ഈ സ്ഥലം സര്‍ക്കാരിന് നല്‍കാതെ തിരിച്ചെടുക്കാന്‍ കഴിഞ്ഞത്. കമ്മറ്റിയിലെ ചില അംഗങ്ങളുടെ ശക്തമായ ഇടപെടല്‍ കാരണമാണ് അയ്യപ്പസേവാകേന്ദ്രത്തിന് സ്ഥലം ലഭിക്കാതെ പോയതെന്ന് അറിയുന്നു. സേവാഭാരതിയ്‌ക്ക് അയ്യപ്പസേവാകേന്ദ്രം നടത്താന്‍ സ്ഥലം നല്‍കി നിരവധി ക്ഷേത്ര കമ്മറ്റികളുംസംഘടനകളും എത്തി.എന്നാല്‍ ഈ വര്‍ഷം ദേശീയ പാതയോരത്ത് ഒരു സ്വകാര്യ വ്യക്തി നല്‍കിയ സ്ഥലത്ത് പൂര്‍വ്വാധികം ഭംഗിയായി അയ്യപ്പസേവാകേന്ദ്രം നടത്താനാണ് സേവാഭാരതിയുടെ തീരുമാനം.
















