രാജ്‌നന്ദഗോണ്‍: ഛത്തീസ്ഗഡില്‍ നക്‌സലാക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ നര്‍ബാദ് ബോഗയെയാണ് (50) നക്സലുകൾ വെടിവെച്ച് കൊലപ്പെടുത്തിയത്. രാജ്‌നന്ദഗോണ്‍ ജില്ലയിലെ ബാഹ്നാഡിയിലാണ് ആക്രമണമുണ്ടായത്.
റായ്‌പൂര്‍-നാഗ്പൂര്‍ ഹൈവേയില്‍ വാഹനാപകടമുണ്ടായെന്ന വിവരത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനു പോകുകയായിരുന്ന പോലീസുകാര്‍ക്കു നേരെയാണ് വെടിവയ്‌പുണ്ടായത്.
സംഭവത്തെ തുടര്‍ന്ന് നക്‌സലുകള്‍ക്കായി മേഖലയില്‍ തെരച്ചില്‍ വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.
















