മുംബൈ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെ പിന്തുണയ്‌ക്കുന്നതായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് പിന്തുണ പ്രഖ്യാപനം. ട്രംപിന്റെ ഇസ്ലാം വിരോധ പ്രകടനമാണ് ഹിലരിയെ തുണയ്‌ക്കാന്‍ സല്‍മാനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
”താങ്കള്‍ വിജയിക്കുമെന്ന് കരുതുന്നു. ദൈവം അതിനുള്ള കരുത്ത് നല്‍കും,” സല്‍മാന്‍ ട്വീറ്റു ചെയ്തു. ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് ഹനുമാന്‍ സേന ദല്‍ഹി ജന്തര്‍മന്തറില്‍ പ്രാര്‍ത്ഥന നടത്തിയത് വാര്‍ത്തയായിരുന്നു.
പ്രമുഖ സെലിബ്രിറ്റികളുടെ പിന്തുണ ഹിലരിക്കാണ്. ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ കാപ്രിയോ, ബിയോണ്‍സീ, കിം കര്‍ദാഷ്യാന്‍, കെയിന്‍ വെസ്റ്റ് തുടങ്ങിയവര്‍ ഹിലരിക്കൊപ്പമാണ്. സ്ത്രീ വിഷയക്കേസില്‍ ഏറെ ആരോപണം നേരിട്ട ട്രംപ് പ്രചാരണത്തില്‍ മുസ്ലിം വിരോധം പ്രകടിപ്പിച്ചിരുന്നു.
Hope you win. May god give you the strength to follow the constitution and human values. All the best.#HillaryClintonforpresident pic.twitter.com/lelPESTHEK
— Salman Khan (@BeingSalmanKhan) November 5, 2016
















