ന്യൂദൽഹി: ദൽഹി ആം ആദ്മി പാർട്ടി എംഎൽഎ റിതുരാജ് ഗോവിന്ദ് അറസ്റ്റിൽ. പോലീസ് നിർദേശം മറികടന്നതിനാണ് അറസ്റ്റ്.
ദൽഹിയിലെ കാരാരിയിൽ ചാത് പൂജ ആഘോഷങ്ങളുടെ ഭാഗമായി ആളുകൾ കൂട്ടംകൂടുന്നത് പോലീസ് നിരോധിച്ചിരുന്നു. ഇത് മറികടന്നതിനാണ് എംഎൽഎയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
ഫെബ്രുവരിയിൽ ആം ആദ്മി സർക്കാർ അധികാരത്തിൽ എത്തിയശേഷം 20 എംഎൽഎമാരാണ് ദൽഹിയിൽ അറസ്റ്റിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: