ജമ്മു: നിയന്ത്രണരേഖയ്‌ക്കു സമീപം പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്‌പ്പില്‍ ഭാരത സൈനികന് വീരമൃത്യു. രജൗരി സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവയ്‌പിലാണ് ജവാന്‍ കൊല്ലപ്പെട്ടത്.
രജൗരിക്കു പുറമേ അതിർത്തി പ്രദേശമായ പൂഞ്ചിലുമാണ് പാക്ക് വെടി നിർത്തൽ കരാർ ലംഘിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്ക് തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പൂഞ്ചിലെ കൃഷ്ണ ഗട്ടി പ്രവശ്യയിലുള്ള ഭാരത പോസ്റ്റുകള്‍ക്ക് നേരെ തുടര്‍ച്ചയായ വെടിവയ്‌ക്കുകയും മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിക്കുകയുമായിരുന്നു. രണ്ട് ദിവസത്തെ സമാധാനത്തിന് ശേഷമാണ് വീണ്ടും പാക്ക് വെടിവയ്‌പ്പുണ്ടായത്.
ഉറി ഭീകരാക്രമണത്തിന് ശേഷം സെപ്തംബര്‍ 23ന് ഭാരതം നടത്തിയ മിന്നലാക്രമണത്തോടെയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടങ്ങിയത്.
















