പൂനെ: വൃദ്ധ ദമ്പതികള്‍ സ്വത്ത് മുഴുവന്‍ ഭാഗിച്ചു, സൈനികര്‍ക്കും പ്രധാനമന്ത്രി, മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്കും. പ്രകാശ് കേല്‍ക്ക (73)റും ഭാര്യ ദീപയും ഇത് വില്‍പ്പത്രമാക്കി.
”ഞാനും ഭാര്യയും വില്‍പ്പത്രമെഴുതിയ ആശ്വാസത്തിലാണ്. അതുപ്രകാരം ഞങ്ങളുടെ സ്വത്തിന്റെ 30 % വീതം പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക്. 40 % സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക്,” വിവിധ ബഹുരാഷ്‌ട്ര കമ്പനികളില്‍ ജോലി ചെയ്ത് വിരമിച്ച പ്രകാശ് കേല്‍ക്കര്‍ പറഞ്ഞു. സൈനികര്‍ക്കും കര്‍ഷകര്‍ക്കും ഉള്‍പ്പെടെ സമൂഹത്തിനാകെ നേട്ടമുണ്ടാക്കാനാണ് ഈ തീരുമാനം.
2013 മുതല്‍ സ്വത്ത് ദാനം ചെയ്യുന്നതിനുള്ള മികച്ച ഉപാധികള്‍ തേടുകയായിരുന്നുവെന്ന് കേല്‍ക്കര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും ഓഫീസുകളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ഇത് നടപ്പാക്കിയത്. രണ്ടു പെണ്‍മക്കളും തീരുമാനത്തിനെ അനുകൂലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത 40 കര്‍ഷകരുടെ ഭാര്യമാര്‍ക്ക് സാമ്പത്തിക സഹായം നല്‍കി.
















