ഭോപ്പാല്‍: ചൂതാടിയെന്നാരോപിച്ച് കസ്റ്റഡിയില്‍ എടുത്ത് പോലീസ് പീഡിപ്പിച്ച പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ ജീവനൊടുക്കി. അഞ്ചു പോലീസുകാരും ഒരു പത്രക്കാരനുമാണ് ഇതിനു കാരണമെന്ന് കുറിച്ചുവച്ചിട്ടാണ് മനോജ് പുരോഹിത്(30) ജീവനൊടുക്കിയത്. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം.
സജ്ജപ്പൂര്‍ പ്രൈമറി സ്‌കൂളിലെ അസി. ടീച്ചറായിരുന്നു മനോജ്. മുന്‍പ് പോലീസുമായി ഒരിക്കല്‍ തര്‍ക്കം ഉണ്ടായിരുന്നു. ചൂതു കളിച്ചെന്ന ആരോപണം ഉയര്‍ന്നതോടെ മനോജിനെ പോലീസ് പിടികൂടി സ്‌റ്റേഷനില്‍ എത്തിച്ച് മര്‍ദ്ദിച്ചിരുന്നു. ഷൂസ് നക്കിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയത്.
















