ജമ്മു: പാക്ക് സൈന്യത്തിന്റെ വെടിവയ്‌പ്പില്‍ 14 മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുഞ്ഞ് അപകടനിലയിലാണ്. നവംബര്‍ ഒന്നിന് റങ്കൂണ്‍ ക്യാമ്പിനു നേരെയുണ്ടായ വെടിവെയ്‌പ്പിലാണ് പാരിയെന്ന കുഞ്ഞിന് കഴുത്തിനും നട്ടെല്ലിനും വയറിനും പരിക്കേറ്റത്. കുഞ്ഞിന്റെ മുത്തച്ഛനും മൂന്ന് ബന്ധുക്കളും കൊല്ലപ്പെട്ടു.
കാലിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ പാരിയെ കാണാന്‍ പിതാവിനു സാധിച്ചിട്ടില്ല.
















