ന്യൂദല്‍ഹി: എന്‍ഡിടിവി ചാനല്‍ സംപ്രേക്ഷണം ഒരു ദിവസത്തേക്ക് തടഞ്ഞ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നടപടിയില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചു.
സര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്രത്തിന്റെയും പൗരന്മാരുടെ അവകാശത്തിന്റെയും ലംഘനമാണെന്നും അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാര്‍ നടപ്പാക്കിയ കടുത്ത സെന്‍സര്‍ഷിപ്പിനെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പസ്താവനയില്‍ പറയുന്നു.
മാധ്യമം നിരുത്തരവാദപരമായി റിപ്പോര്‍ട്ട് നല്‍കിയാല്‍ അതിനെ നിയമപരമായി നേരിടാനുള്ള മാര്‍ഗമാണ് സര്‍ക്കാര്‍ നോക്കേണ്ടിയിരുന്നതെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് കുറ്റപ്പെടുത്തി. സംഭവത്തില്‍ ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്‌സ് അസോസിയേഷന്‍ എന്‍ഡിടിവിയോടും വിശദീകരണം തേടിയിട്ടുണ്ട്.
















