Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കണ്ണൂരില്‍ കണ്ടത്, കാണേണ്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 09:45 pm IST
in Vicharam

സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഞാന്‍ ഈ വര്‍ഷം യാത്രചെയ്തത് പയ്യന്നൂര്‍ ജില്ലയിലാണ്. കണ്ണൂരിന് വടക്കുള്ള ഭാഗങ്ങള്‍ ചേര്‍ന്നതാണ് ആര്‍എസ്എസിന്റെ പയ്യന്നൂര്‍ ജില്ല. 2016 സെപ്തംബര്‍ 27 മുതല്‍ ഒക്‌ടോബര്‍   2 വരെ നടത്തിയ യാത്രയില്‍ ഓരോ ദിവസം  ഓരോ താലൂക്കില്‍ ചെലവിട്ടു. സംഘത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകരും സ്ഥലത്തെ പ്രമുഖ വ്യക്തികളുമായി 32 പേരെ സമ്പര്‍ക്കം ചെയ്തു. മൂന്ന് ബലിദാനികളുടെ വീടും സന്ദര്‍ശിച്ചു. ആറ് ദിവസവും ആറ് വീടുകളിലായാണ് താമസിച്ചത്.

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ യാത്രയില്‍ ഉണ്ടായ അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ കണ്ണൂരിലെ സംഘര്‍ഷങ്ങളുടെ കാരണങ്ങളെന്ത്  എന്ന അന്വേഷണമാണ് ഇത്. ആഴത്തില്‍ പഠിച്ച് തയ്യാറാക്കിയതല്ല, നേര്‍ അനുഭവങ്ങളാണ്.

ഓരോ താലൂക്കിെലയും പ്രവര്‍ത്തക യോഗത്തില്‍ ഒാരോ മണ്ഡലത്തിലും ആകെ എത്ര സ്ഥലങ്ങളുണ്ട്,  അതില്‍ എത്ര സ്ഥലത്ത് പ്രവര്‍ത്തനമുണ്ട് എന്ന് അന്വേഷിച്ചിരുന്നു. ഇല്ലാത്ത സ്ഥലങ്ങളില്‍ മാര്‍ക്‌സിസ്റ്റ് അക്രമരാഷ്‌ട്രീയം കൊണ്ടാണോ പ്രവര്‍ത്തിക്കാന്‍ കഴിയാത്തത്. അവിടെ പോയാല്‍ അടി കിട്ടുേമാ. സംഘടനാപ്രവര്‍ത്തനത്തിനു പോയാല്‍ സിപിഎമ്മുകാരുടെ മര്‍ദ്ദനമേല്‍ക്കുന്ന  എത്ര സ്ഥലങ്ങളുണ്ട് എന്നൊക്കെ അന്വേഷിച്ചിരുന്നു. ചെറുപുഴ, പയ്യന്നൂര്‍, കണ്ണപുരം, തളിപ്പറമ്പ് മേഖലകളില്‍ ഇത്തരം ധാരാളം സ്ഥലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കുടിേയറ്റക്കാര്‍ കൂടുതലുള്ള ശ്രീകണ്ഠപുരം, ആലക്കോട് മേഖലകളില്‍ കുറവാണ്. കുപ്രസിദ്ധമായ മലപ്പട്ടം പഞ്ചായത്ത് ഈ മേഖലയിലാണ്.

നേരിട്ടുള്ള ഒരനുഭവം. ഒക്‌ടോബര്‍ രണ്ടിനായിരുന്നു അവസാന പരിപാടി. ഊണുകഴിക്കാന്‍ ഒരു വീട്ടില്‍ പോയപ്പോള്‍ ഫോണ്‍ വന്നു. പയ്യന്നൂര്‍ കോറോം എന്ന സ്ഥലത്ത് നെല്ല്യാട്ട് ഹരിജന്‍ കോളനിയില്‍ അടിപിടി. ഏതാനും പേരെ ആശുപത്രിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഊണ് കഴിഞ്ഞ് ഞാന്‍ അവരെ സന്ദര്‍ശിച്ചു. ആ കോളനിയില്‍ മൂന്ന് ആഴ്ചയായി അക്ഷയശ്രീയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെ സ്വയംസഹായസംഘം പ്രവര്‍ത്തിച്ചുവരുന്നു. ആ സംഘത്തില്‍പ്പെട്ട ഒരു സ്ത്രീക്ക് വീടുവച്ച് കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പുറത്തുനിന്ന് ചില പ്രവര്‍ത്തകര്‍ അവിടെ എത്തി. ഇതറിഞ്ഞ് അമ്പതോളം സിപിഎമ്മുകാര്‍ വീട് വളഞ്ഞു.

സ്ത്രീകളും  പ്രവര്‍ത്തകരും വീടിനുള്ളില്‍ കുടുങ്ങി. അവരെ തടഞ്ഞുവച്ചിരിക്കുന്നു എന്നറിയിച്ചതിന്റെ  അടിസ്ഥാനത്തില്‍ പയ്യന്നൂരില്‍നിന്ന് രണ്ട് എസ്‌ഐമാരുടെ നേതൃത്വത്തില്‍ രണ്ട് ജീപ്പ് സ്ഥലത്തെത്തി. അപ്പോഴേക്കും തടിച്ചുകൂടിയവരുടെ സംഘം 100 കവിഞ്ഞിരുന്നു. തടഞ്ഞുവച്ചവരെ രക്ഷിക്കാനായി പോലീസ് പുറത്തിറക്കിയപ്പോള്‍ ജനക്കൂട്ടം അവരെ മര്‍ദ്ദിക്കാന്‍ തുടങ്ങി. പോലീസിന്റെ കയ്യില്‍നിന്ന് ലാത്തി വാങ്ങി അതുകൊണ്ടുപോലും മര്‍ദ്ദിച്ചു. പോലീസ് നോക്കിനില്‍ക്കെ നിഷ്ഠുരമായി മര്‍ദ്ദിക്കപ്പെട്ട് ആശുപത്രിയിലെത്തിച്ച 4 പ്രവര്‍ത്തകരും 4 സ്ത്രീകളും ഉണ്ടായിരുന്നു. മര്‍ദ്ദനമേറ്റ ഒരാള്‍ 50 വയസുകാരനായിരുന്നു. അയാള്‍ അക്ഷയശ്രീ പ്രവര്‍ത്തകന്‍ പോലുമായിരുന്നില്ല. വീട് കാണിച്ചുകൊടുക്കാന്‍ വന്ന ഒരാള്‍ മാത്രമായിരുന്നു. 65 വയസ്സായ ഒരാളെയാണ് 15, 20 വയസുള്ള പിള്ളേര്‍ വളഞ്ഞുവച്ച് മര്‍ദ്ദിക്കുന്നത്. ഇതൊന്നും ഇവിടെ വേണ്ട, ഇവിടെ നടക്കില്ല. ഇനി ഈ വഴിക്ക് വന്നുപോകരുത്. ഇതാണ് ആക്രോശം. അടികിട്ടിയ പലരും കേസാക്കാന്‍ തയ്യാറല്ല. ഞങ്ങള്‍ക്കവിടെ ജീവിച്ചു പോകണം എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്.

ചെറുപുഴ യോഗത്തില്‍ വിശദീകരിച്ച സംഭവം:  എരുമകുറ്റൂര്‍ പഞ്ചായത്തില്‍ എരമ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശപത്രിക നല്‍കി. പത്രികയില്‍ നിര്‍ദ്ദേശകനായി അതേ വാര്‍ഡിലെ ഒരു വോട്ടര്‍ വേണമെന്നുള്ളതുകൊണ്ട് രതീഷ് തയ്യാറായി. ബിജെപി സ്ഥാനാര്‍ത്ഥിക്ക് നിര്‍ദ്ദേശകനായി ഒപ്പിട്ടാലുണ്ടാവുന്ന ഭവിഷ്യത്തുക്കള്‍ ചിന്തിച്ച് ആള്‍ കുറച്ച് ദിവസത്തേക്ക് സ്ഥലംമാറി നിന്നു. അതുകൊണ്ട് പത്രിക സ്വീകരിക്കപ്പെട്ടു. പഞ്ചായത്ത് വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഉണ്ടായി. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നാട്ടില്‍ വന്നപ്പോള്‍ അയാള്‍ പാര്‍ട്ടിക്കാരുടെ പിടിയിലായി,  മര്‍ദ്ദിച്ച് അവശനാക്കി. തെരഞ്ഞെടുപ്പ് ദിവസം പേരൂര്‍ യുപി സ്‌കൂളില്‍ കൊണ്ടുവന്ന് അയാള്‍ക്ക് സ്വയം വോട്ട് ചെയ്യാന്‍ കഴിയില്ല എന്നുപറഞ്ഞ് അയാളുടെ വോട്ട്  ഓപ്പണ്‍ വോട്ടായി പാര്‍ട്ടിക്കാര്‍ ചെയ്തു. എതിര്‍ക്കാന്‍  ആരും ഉണ്ടായിരുന്നില്ല. ജില്ലയിലെ നിരവധി ബൂത്തുകളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മാത്രമാണ് എജന്റുമാര്‍ ഉണ്ടാവുക. അതുകൊണ്ട് അവിടെ മുഴുവന്‍ വോട്ടുകളും രേഖപ്പെടുത്തപ്പെട്ടു.

തളിപ്പറമ്പ് പഞ്ചായത്ത് വിഭജിച്ച് രൂപീകരിക്കപ്പെട്ട ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ 14 വാര്‍ഡുകളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിര്‍സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. എല്ലാവരും മാര്‍ക്‌സിസ്റ്റുകാരായതുകൊണ്ടല്ല. ധൈര്യമില്ലാത്തതുകൊണ്ടാണ്. ഒരാള്‍ വിവരിച്ച അനുഭവം: തളിപ്പറമ്പില്‍ താമസിക്കുന്ന ഇദ്ദേഹം ഒരു ബന്ധുവീട്ടില്‍ മരണമുണ്ടായതുകൊണ്ട് കണ്ണപുരം പഞ്ചായത്തിലെ ഒരു സ്ഥലത്ത് പോകേണ്ടിവന്നു. പ്രവീണ്‍ തൊഗാഡിയ കാസര്‍കോഡ് വരുന്ന ദിവസമായിരുന്നു. തൊഗാഡിയയുടെ പരിപാടിയില്‍ പങ്കെടുക്കാനായി കണ്ണൂരില്‍നിന്ന് വന്ന ബസില്‍ മെയിന്റോഡില്‍നിന്ന് പോയി. പരിപാടി കഴിഞ്ഞ് രാത്രി 10 മണിക്ക്  അതേ ബസ്സില്‍കയറി കണ്ണപുരത്ത് വന്നിറങ്ങി. വന്നിറങ്ങിയതും മൂന്ന് ബൈക്കുകള്‍ അയാള്‍ക്കപ്പുറം കറങ്ങിയെത്തി. ചോദ്യം ചെയ്തു.

മരിച്ച വീട്ടില്‍ വന്നയാളാണെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി വെറുതെ വിട്ടു. തൊഗാഡിയയുടെ പരിപാടിക്ക് പോയ ആള്‍ തിരികെ വരുമ്പോള്‍ പിടിക്കാനായി കാത്തിരിക്കുകയായിരുന്നു. നാട്ടുകാരനല്ലാതിരുന്നതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.

ഇത്തരത്തിലുള്ള ഭീകരാവസ്ഥയും അടിച്ചമര്‍ത്തലും ഉണ്ടാവുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടാവില്ലേ എന്ന് േചാദിച്ചപ്പോള്‍ ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ആര്‍ക്കും പ്രകടിപ്പിക്കാന്‍ ധൈര്യമില്ല. ഒരു ഉദാഹരണം: പാര്‍ട്ടി പ്രവര്‍ത്തകനായ സഖാവിന്റെ മകള്‍ പുതിയൊരു വീട് വെച്ച് താമസം തുടങ്ങി. അടുത്ത ദിവസം അവിടെ ‘ദേശാഭിമാനി’  ഇടാന്‍ തുടങ്ങി. മകള്‍ പത്രം വേണ്ട എന്ന് പറഞ്ഞിട്ടും പത്രം ഇട്ടുകൊണ്ടേയിരുന്നു. അവസാനം അച്ഛന്‍ ഇടപെട്ടു. ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകനാണ്. ഞാന്‍ പത്രം വാങ്ങുന്നുണ്ട്. പക്ഷേ മകളെ നിര്‍ബന്ധിക്കേണ്ടതില്ല. അദ്ദേഹത്തിന് കിട്ടിയ മറുപടി: ഇത് പാര്‍ട്ടി തീരുമാനമാണ്. സഖാവിന് പരാതിയുണ്ടെങ്കില്‍ ലോക്കല്‍ സെക്രട്ടറിയോട് പറയാം. പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടി തീരുമാനം ആര്‍ക്കും ലംഘിക്കാന്‍ കഴിയുകയില്ല.

ലോക്കല്‍ സെക്രട്ടറിയാണ് സര്‍വ്വാധികാരി. മരണം, വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ പോലും പാര്‍ട്ടിയാണ് ചടങ്ങുകള്‍ നിശ്ചയിക്കുന്നത്. ഒരു വിവാഹച്ചടങ്ങില്‍ വരന്റെ വീട്ടുകാര്‍ ശ്രീനാരായണഗുരുദേവന്റെ ചിത്രം വച്ച് ശാന്തിപൂജ പരിപാടികള്‍ ആരംഭിച്ചപ്പോള്‍ ലോക്കല്‍ സെക്രട്ടറി ഇടപെട്ടു. ഇതൊന്നും ഇവിടെ നടക്കില്ല. ഇവിടെ ഇവിടുത്തെ രീതിയുണ്ട്. എല്ലാം എടുത്തുമാറ്റി പാര്‍ട്ടി രീതിയനുസരിച്ച് വിവാഹം നടത്തി.

യാത്രക്കിടയില്‍ മൂന്ന് ബലിദാനികളുടെ വീടുകള്‍ സന്ദര്‍ശിച്ചു. ഒന്ന് പയ്യന്നൂരിലെ രാമചന്ദ്രന്‍. പയ്യന്നൂര്‍ പാര്‍ട്ടി പ്രവര്‍ത്തകനായ ധര്‍മ്മരാജന്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ വ്യാപകമായ അക്രമങ്ങള്‍ നടന്നിരുന്നു. അന്ന് രാത്രി ഉറങ്ങികിടന്നിരുന്ന ബിഎംഎസിന്റെയും ഒരു വിദ്യാലയത്തിന്റെയും പ്രവര്‍ത്തകനായ രാമച്രന്ദന്റെ വീട് പൊളിച്ച് അകത്ത് കടന്ന് കുടുംബാംഗങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു. പകരത്തിന് പകരം എന്നവണ്ണം തികയ്‌ക്കാന്‍ ഒരു നിരപരാധി കൊലചെയ്യപ്പെട്ടു. കോടിയേരി പറഞ്ഞതുപോലെ വരമ്പത്ത് കൂലി നല്‍കിയതല്ല. നിരപരാധിയായ ഒരു പാവം മനുഷ്യനെ ക്രൂരമായി കൊല്ലുകയായിരുന്നു. മറ്റൊരാള്‍ ആലക്കോട് താലൂക്ക്  ഉദയഗിരിയിലെ രാജന്‍ ആയിരുന്നു. 2014 ഡിസംബര്‍ ഒന്നിന് പയ്യന്നൂരില്‍ നടന്ന ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ്രപവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ പരിക്കേറ്റ് രണ്ട് മാസം ആശുപത്രിയില്‍ ചികിത്‌സയില്‍ കഴിഞ്ഞശേഷമായിരുന്നു മരണം.

ഏകാശ്രയമായ ആ കുടുംബം നിരാലംബരായി. ഒരു ആക്രമണത്തിനും പോയിട്ടില്ല. അനുഭാവം പുലര്‍ത്തി എന്ന ഒരു കുറ്റം. മറ്റൊരാള്‍ തളിപ്പറമ്പിനടുത്ത് ഓട്ടോറിക്ഷാ ഡ്രൈവറായ സുജിത്ത്. അടുത്തകാലം വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടൊപ്പം ഉണ്ടായിരുന്ന സുജിത്ത് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചു. ഒരു പാര്‍ട്ടി അനുഭാവിക്കുവേണ്ടി ഒരു വിഷയം സംസാരിക്കാന്‍ പോയി എന്നതുമാത്രമാണ് പ്രകോപനം. പാര്‍ട്ടി പ്രവര്‍ത്തകരോടും എന്തിന് സുജിത്തിനെ കൂട്ടി പോയി എന്ന ചോദ്യം ഉണ്ടായി. വീട്ടില്‍ കയറി മുറ്റത്തിട്ട് വെട്ടിക്കൊന്നു. വീട്ടിലെ എല്ലാവര്‍ക്കും പരിക്കേറ്റിരുന്നു. ആര്‍ക്കും പണിക്ക് പോകാറായിട്ടില്ല. ഒരു കുടുംബം മുഴുവന്‍ നിരാലംബമായി. കോടിയേരി പറഞ്ഞത് ഞങ്ങളെ ആക്രമിക്കാന്‍ വരുന്നവരെ വെറുതെവിടില്ല എന്നാണ്.  എന്നാല്‍ ഈ മൂന്നു കേസുകളിലെങ്കിലും കോടിയേരി വ്യക്തമാക്കണം- എന്ത് അക്രമത്തിന്റെ പേരിലാണ് ആക്രമിക്കപ്പെട്ടത്? അവര്‍ക്കെതിരെ എന്ത് കേസാണ് നിലവിലുള്ളത്?

പ്രത്യയശാസ്ത്രം മരിച്ചിട്ടും എങ്ങനെയാണ് യുവാക്കളെ തങ്ങളോടൊപ്പം നിര്‍ത്തുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കുന്നുണ്ട്. പാര്‍ട്ടിഗ്രാമത്തില്‍ യുവാക്കള്‍ സജീവമാണ്. അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ക്ലബ്ബുകള്‍, വായനശാലകള്‍, ക്ഷേത്രങ്ങള്‍ അങ്ങനെ പല വേദികളുമുണ്ട്. വോളിബോള്‍, ഫുട്‌ബോള്‍ തുടങ്ങിയ കായികവിനോദങ്ങളുണ്ട്. ഇതെല്ലാം നിയന്ത്രിക്കുന്നത് പാര്‍ട്ടി സഖാക്കളാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ ഇതിനോട് ചേരാം. അതല്ലാതെ വേറൊരു ക്ലബ് ഉണ്ടാക്കി വോളിബോള്‍ കളി തുടങ്ങിയാല്‍ അവിടെ പാര്‍ട്ടി ഇടപെടും. അത്  അവസാനിപ്പിക്കും. പാര്‍ട്ടി നിയന്ത്രിക്കുന്ന കോളേജുകളിലെയും അവസ്ഥ ഇതുതന്നെയാണ്. നിങ്ങള്‍ക്ക് ഷൈന്‍ ചെയ്യണം എന്നുണ്ടെങ്കില്‍ എസ്എഫ്‌ഐയില്‍ ചേരണം. അല്ലാതെ മറ്റൊരു വേദിയില്ല. പാര്‍ട്ടി ഗ്രാമങ്ങളില്‍ നിശബ്ദമായി ജീവിക്കുന്നവര്‍ക്ക് അങ്ങനെ ജീവിക്കാം. പാര്‍ട്ടിയില്‍നിന്ന് വലിയ ഉപദ്രവങ്ങള്‍ ഉണ്ടാവുകയില്ല.

ഇടയ്‌ക്കി ടയ്‌ക്ക് പിരിവുനല്‍കണം. എന്തിന് കൊടുക്കണം, എത്ര കൊടുക്കണം എന്നതും നിങ്ങള്‍ക്ക് തീരുമാനിക്കാനാവില്ല. എന്റെ നാട്ടില്‍ ഡിവൈഎഫ്‌ഐക്കാര്‍ പിരിവിന് വന്നാല്‍ ഞാന്‍ ഒന്നുംതരില്ല എന്നു പറയാന്‍ കഴിയും. എണ്ണാല്‍ കണ്ണൂര്‍ ജില്ലയില്‍ ഒരിടത്തും നിങ്ങള്‍ക്ക് ഇതുപറയാന്‍  കഴിയുകയില്ല. ഓണാഘോഷം, മത്‌സരങ്ങള്‍, ഉത്‌സവങ്ങള്‍ അങ്ങനെ പല പരിപാടികളുമായി യുവാക്കള്‍ വരും. ഇവരാണ് പാര്‍ട്ടിയുടെ ഫീല്‍ഡ് പോരാളികള്‍. ആെര ഉപദ്രവിക്കാനും ഇവരെ ഉപയോഗിക്കാം. പോലീസും കേസുമായാല്‍ പാര്‍ട്ടി സഹായിക്കും.

പാര്‍ട്ടിഗ്രാമങ്ങളില്‍ മൂന്നുതരക്കാരുണ്ട്.

ഒന്ന് പാര്‍ട്ടി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും കമ്മറ്റിക്കാരും. ഇവരാണ് എല്ലാം നിയന്ത്രിക്കുന്നത്. ഇവരുടെ തീരുമാനത്തെ ആര്‍ക്കും ധിക്കരിക്കാനാവില്ല. രണ്ടാമതൊരു കൂട്ടര്‍ പാര്‍ട്ടിയുടെ ആശ്രിതരാണ്. പാര്‍ട്ടി വഴി സഥാനമാനങ്ങള്‍. വാര്‍ഡ് മെമ്പര്‍, സൊസൈറ്റി ഡയറക്ടര്‍, പാര്‍ട്ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍. ഇവരെല്ലാം പാര്‍ട്ടികൊണ്ട് ജീവിക്കുന്നവരാണ്. പാര്‍ട്ടി എന്തു പറഞ്ഞാലും ചെയ്യും. മൂന്നാമത്തെ കൂട്ടരാണ് നേരത്തെ സൂചിപ്പിച്ച യുവജന പ്രവര്‍ത്തകര്‍. പണമുണ്ടാക്കുന്ന പല പരിപാടികളിലും ഏര്‍പ്പെടും. വെള്ളമടിക്കാനും വഴക്കുണ്ടാക്കാനും പോന്നവരാണ്. എങ്കിലും പാര്‍ട്ടി സെക്രട്ടറിയെ അനുസരിക്കുന്നവരാണ്. അവര്‍ക്കെന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പാര്‍ട്ടി സഹായിക്കും.

കണ്ണൂരിലെ പല പ്രദേശങ്ങളും ചൈന പോലെയാണ്. അവിടെ ഒരു പാര്‍ട്ടി മാത്രം. അവര്‍ അനുവദിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍.അവര്‍ അനുവദിക്കുന്നത്ര സ്വാതന്ത്ര്യം. ഈ സാഹചര്യം മാറണമെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു നവീകരണ പ്രസ്ഥാനം ഉണ്ടാവണം. എന്നാല്‍ കണ്ണൂര്‍ ലോബിയുടെ പിടിയില്‍ കിടക്കുന്ന ഇപ്പോഴത്തെ പാര്‍ട്ടി നേതൃത്വം അതിന് അനുവദിക്കുമെന്ന് കരുതാന്‍ വയ്യ.

കണ്ണൂരിലെ യഥാര്‍ത്ഥ സത്യം പുറത്തുവരുന്നില്ല. നിരവധി അക്രമസംഭവങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കിലും അവയില്‍ ഭൂരിഭാഗവും വാര്‍ത്തയുമാകുന്നില്ല.  ഏകപക്ഷീയമായ അക്രമങ്ങളാണ് നടക്കുന്നത്. മാധ്യമങ്ങളും രാഷ്‌ട്രീയപാര്‍ട്ടികളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ആര്‍എസ്എസും ഒരുപോലെ അക്രമം കാണിക്കുന്നു എന്ന വാര്‍ത്തകളാണ് സൃഷ്ടിക്കുന്നത്. ന്യൂ സ്‌റൂമില്‍ ഇരുന്നു മാത്രമാണ് ചര്‍ച്ച. പാര്‍ട്ടിഗ്രാമങ്ങളില്‍ പോയി നിജസ്ഥിതി ആരായണം. പുതിയ സാങ്കേതികവിദ്യയുപയോഗിച്ച് സ്റ്റിങ് ഒാപ്പറേഷന്‍ നടത്തണം. കണ്ണൂരിലെ 50 ഗ്രാമങ്ങളുടെ പേര് ഞാന്‍ നല്‍കാം. കേരളത്തിലെ 50 കോളേജുകളുടെ പട്ടികതരാം. അവിടെ സിപിഎം അല്ലാതെ, എസ്എഫ്‌ഐ അല്ലാതെ മറ്റാര്‍ക്കും ്രപവര്‍ത്തിക്കാന്‍ കഴിയുകയില്ല.

ഒരു നോട്ടീസുമായി, ഒരു പ്രവര്‍ത്തന പരിപാടിയുമായി കടന്നുചെല്ലാന്‍ ശ്രമിച്ചാല്‍ സത്യം എത്ര ഭീകരമാണെന്ന് നിങ്ങള്‍ക്ക് മനസിലാകും. അതുകൊണ്ട് കണ്ണൂരിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാവണമെങ്കില്‍ ആദ്യം വേണ്ടത് യഥാര്‍ത്ഥ സത്യം പുറത്തുകൊണ്ടുവരികയാണ്. അവിടെ നടക്കുന്നത് സിപിഎമ്മിന്റെ ഏകപക്ഷീയമായ അക്രമങ്ങളാണ്. ആര്‍എസ്എസ് ചെയ്യുന്നത് ഒറ്റപ്പെട്ട ചില ചെറുത്തുനില്‍പ്പുകള്‍ മാത്രം. പയ്യന്നൂര്‍ മേഖലയില്‍ അതുപോലും ചെയ്യാന്‍ കഴിയുന്നില്ല. പയ്യന്നൂര്‍ പോലീസ്‌സ്‌റ്റേഷന്‍, കോടതി, ആശുപത്രി, ജയില്‍ എല്ലാം പാര്‍ട്ടിതാവളങ്ങളാണ്. അവിടെയെല്ലാം കടന്നുചെല്ലാന്‍ ഭയമാണ്.

കണ്ണൂരില്‍ അക്രമം ഉണ്ടാക്കുന്നത് സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞാല്‍ അവര്‍ ആര്‍എസ്എസിന്റെ ഒപ്പമാണ് എന്ന് പ്രചരിപ്പിക്കും. അതൊഴിവാക്കാന്‍ അവരും പറയും സമാധാനം ഉണ്ടാക്കാന്‍ രണ്ടുപേരും വരണം എന്ന്. കണ്ണൂരിലെ അക്രമങ്ങള്‍ക്ക് കാരണം സിപിഎമ്മിന്റെ  അസഹിഷ്ണുതയാണ്. ആധിപത്യപ്രവണതയാണ്. ഈ സത്യം ലോകത്തോട് വിളിച്ചുപറയുക, സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുടെയും ചുമതലയാണ്.

കണ്ണൂര്‍ ജില്ലയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ഉടക്കിനില്‍ക്കുന്ന പ്രാകൃതമായ മതബോധമാണ്. തെയ്യവും തിറയും കാവുകളും തന്നെയാണ് അവിടുത്തെ മതതലം. സാത്വികമായ ദൈവാരാധനയിലേക്കും ആധ്യാത്മികമായ വികസനത്തിലേക്കും അവിടം വളര്‍ന്നിട്ടില്ല. ക്ഷേത്രങ്ങള്‍ ഉണര്‍ന്നിട്ടില്ല.  രാമായണവും ഭഗവദ്ഗീതയും അത്രക്ക് പ്രചരിച്ചിട്ടില്ല. സാമുദായിക സംഘടനകള്‍ക്കും കാര്യമായ വേരോട്ടം ഉണ്ടായിട്ടില്ല. ആശ്രമങ്ങളോ സന്യാസിമാരോ സമൂഹത്തിന് വഴികാണിക്കുന്നവരാണ് എന്ന ബോധത്തിലേക്ക് ഉയര്‍ന്നിട്ടില്ല. രൗദ്രമായ മതസിദ്ധാന്തങ്ങളാണ് ഇന്നും കണ്ണൂരിനെ സ്വാധീനിക്കുന്നത്.

കണ്ണൂരില്‍ ജനജീവിതം മെച്ചപ്പെട്ടിട്ടില്ല. മദ്യത്തിനും അക്രമപ്രവര്‍ത്തനങ്ങള്‍ക്കും ഇപ്പോഴും അടിമകളാണ്. സാംസ്‌കാരികമായി വികസിച്ചിട്ടില്ല. ആധ്യാത്മിക ചിന്തപോലുമില്ല. ഹിന്ദുസമൂഹം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വിധേയരാണ്. ഏറ്റവും കൂടുതല്‍ ജ്യോതിഷികളും മന്ത്രവാദികളും ദുര്‍മന്ത്രവാദികളും അവിടെയാണ്. കോഴിക്കോട്ടോ കണ്ണൂരോ ഒരു വര്‍ഗീയകലാപം ഉണ്ടാവട്ടെ. അവിടെ അക്രമത്തിന് മുതിരുന്നത് ആര്‍എസ്എസുകാരായ ഹിന്ദുക്കള്‍ ആയിരിക്കില്ല. നാമം ചൊല്ലുന്ന ഹിന്ദുവിന്, ക്ഷേത്രത്തില്‍ പോകുന്ന ഹിന്ദുവിന്, രാമായണവും ഗീതയും വായിക്കുന്ന ഹിന്ദുവിന് ഒരു വര്‍ഗീയവാദി ആവാന്‍ കഴിയില്ല.

ഇതിനൊന്നും അനുവദിക്കാതെ മാര്‍ക്‌സിസ്റ്റുകാരായി ജീവിക്കാന്‍ വിധിക്കപ്പെട്ട ഹിന്ദുക്കളാണ് ഏറ്റവും അന്ധവിശ്വാസികളും യാഥാസ്ഥിതികരുമായി നിലകൊള്ളുന്നത്. അതുകൊണ്ട് സംഘര്‍ഷങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാവണമെങ്കില്‍ കണ്ണൂരിലെ ഹിന്ദുസമൂഹം നവോത്ഥാനത്തിന് തയ്യാറാവണം. അവര്‍ സാത്വികമായ മതബോധത്തിലേക്കും ആത്മീയമായ അന്വേഷണത്തിലേക്കും ഉയരണം. യഥാര്‍ത്ഥ ശ്രീനാരായണഗുരുദേവനെയും സ്വാമി വിവേകാനന്ദനെയും കണ്ടെത്തണം. ഉപനിഷത്തിന്റെയും ഗീതയുടെയും തത്വം അന്വേഷിക്കണം. ഭാഗവതത്തിന്റെയും ഭക്തിയുടെയും രസം അനുഭവിക്കണം.

(ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.