ചെറുതോണി: അടിമാലി – കുമളി ദേശീയ പാതയിലെ സ്വകാര്യ വൃക്തിയുടെ കയ്യേറ്റം ഒഴിപ്പിക്കുവാന്‍ വാഴത്തോപ്പ് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. ചെറുതോണിക്കും തടിയമ്പാടിനും മദ്ധ്യേ പേപ്പാറ പാലത്തിന് സമീപം കൊടുംവളവിലാണ് സ്വാകാര്യ വ്യക്തിയുടെ കയ്യേറ്റം. ഈ ഭാഗത്ത് റോഡിന്റെ പുറംപോക്ക് ഭൂമിയില്‍ മണ്ണിട്ട് നികത്തുകയും തൊട്ടുചേര്‍ന്ന് പെരിയാറിലേക്ക് മണ്ണ് തള്ളുകയും ചെയ്തിരുന്നു. റോഡിന്റെ ഓരം ചേര്‍ന്ന് ടിന് ഷീറ്റ് വച്ച് മറച്ചശേഷം മാസങ്ങളായി ഇവിടെ മണ്ണിട്ട് നികത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ രണ്ടാഴ്ചമുന്പ് കയ്യേറ്റസ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുകയും ഇരുമ്പുഗെയിറ്റുകള് സ്ഥാപിക്കുകയും ചെയ്തത് വാര്‍ത്തകള്‍ക്ക് ഇടം നല്കി. ഇത് ശ്രദ്ധയില്‍പ്പെട്ട വാഴത്തോപ്പ് പഞ്ചായത്ത് കമ്മറ്റി കയ്യേറ്റം ഒഴിപ്പിക്കാന്‍ തീരുമാനമെടുത്തു. സ്ഥലം സന്ദര്‍ശിച്ച് നോട്ടീസ് കൊടുക്കുകയും, നിശ്ചിത ദിവസത്തിനുള്ളില്‍ പൊളിച്ചുനീക്കുവാന്‍ ഉത്തരവ് നല്‍കാനുമാണ് പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം. സ്വയം പൊളിച്ചു നീക്കുന്നില്ലെങ്കില്‍ പോലീസ് സഹായം തേടുവാനും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: