കൊച്ചി: ക്രിക്കറ്റ്, ഹോക്കി കളി ഏതുമാവട്ടെ ജയം ഇന്ത്യക്ക്… ഇതാണ് ഓരോ ഇന്ത്യക്കാരന്റെയും മനസില്‍. പാക്കിസ്ഥാനോട് തോല്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും വയ്യ. ജയിച്ചാലോ ആഘോഷത്തിന്റെ പൊടിപൂരവും.
ഇത്തവണ ദീപാവലിക്ക് ഇന്ത്യക്കാര്‍ക്കുള്ള ബംബര്‍ സമ്മാനമായിരുന്നു ക്രിക്കറ്റ്, ഹോക്കി കളികളുടെ വിജയം. വിജയം അമിട്ട് പൊട്ടിച്ചാഘോഷിക്കുകയാണ് ട്രോളുകള്‍.
ട്രോളുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ബ്രിട്ടിഷ് ജേണലിസ്റ്റ് മോര്‍ഗന്‍ തന്നെയായിരുന്നു ഇന്നലെയും ഇര. ”ഏതെങ്കിലും കളി ഇന്ത്യ ജയിച്ചതിന് നീയെന്തിനാ എന്നെ ട്രോളുന്നേ” എന്ന മോര്‍ഗിന്റെ ചോദ്യത്തിന് ”ക്രിക്കറ്റെന്നല്ല ഇന്ത്യ ജയിച്ചതിനി സാറ്റ് കളിയിലായാലും ട്വിറ്ററില്‍ നിന്നെ പൊക്കിയിരിക്കും” എന്ന് സേവാഗ് പറയുന്നതാണ് ഒരു ട്രോള്‍.
ഒളിംപിക്‌സില്‍ ഇന്ത്യ നേടിയ രണ്ടു മെഡലുകളെ വലിയ കാര്യമായി ആഘോഷിക്കുന്നു എന്ന് കളിയാക്കിയ മോര്‍ഗനുള്ള പണിയാണ് ഇപ്പോഴും തുടരുന്ന ഈ ട്രോളുകള്‍.
”ക്രിക്കറ്റായാലും ഹോക്കിയായാലും ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചു എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖമുണ്ടല്ലോ, അതൊന്ന് വേറെ തന്നെയാണെന്റെ സാറേ” എന്ന് തുടങ്ങുന്നതാണ് മറ്റൊരു ട്രോള്‍. ഇങ്ങനെ പോകുന്നു ട്രോളുകളുടെ നിര.
പ്രധാനമന്ത്രി നരേന്ദ്ര മോദി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, സ്‌പോര്‍ട്ട് മന്ത്രി വിജയ് ഗോയല്‍, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, രാജീവ് പ്രതാപ് റൂഡി തുടങ്ങിയവര്‍ ഹോക്കി ടീമിനെ അഭിനന്ദിച്ചു.
















