മുംബൈ: വിവാദ മുസ്ലീം മത പ്രഭാഷകൻ സക്കീർ നായിക് അറസ്റ്റ് ഭയന്ന് പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല. സക്കീറിന്റെ പിതാവും ഫിസീഷ്യനുമായ ഡോ. അബ്ദുൾ കരീം നായിക്(88) ഞായറാഴ്ചയാണ് ഹൃദയ സ്തംഭനത്തെ തുടർന്ന് അന്തരിച്ചത്.
ഡോക്ടര്‍മാര്‍, രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യാപാരികള്‍ തുടങ്ങി ആയിരത്തി അഞ്ഞൂറോളം ആളുകള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ഡോ. അബ്ദുള്‍ കരീം ബോംബെ സൈക്യാട്രിക് സൊസൈറ്റി അധ്യക്ഷനായിരുന്നു.
അതേ സമയം മലേഷ്യയിൽ കഴിയുന്ന സക്കീർ നായിക്ക് ഭാരതത്തിലേക്ക് വരില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രവും നായിക്കിന്റെ പ്രസംഗങ്ങള്‍ സംബന്ധിച്ച അന്വേഷണം നടത്തി വരുന്നുണ്ട്.
















