പയ്യാവൂര്‍ (കണ്ണൂര്‍): പൈസക്കരിയില്‍ നടന്ന ഇരുപത്തിയൊന്നാം സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ 32 പോയിന്റുകള്‍ നേടി തിരുവനന്തപുരം ചാമ്പ്യന്മാരായി. 19 പോയിന്റുമായി കോട്ടയം ജില്ലാ രണ്ടാം സ്ഥാനം നേടി.
കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പതിനാല് ജില്ലകളില്‍ നിന്നായി ഇരുന്നൂറ്റിഎണ്‍പതോളം അത്‌ലറ്റുകള്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് മുഖ്യാഥിതിയായി.
കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഓ.കെ. ബിനീഷ് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. വി.പി. പവിത്രന്‍, എസ്.എസ്. സുധീഷ് കുമാര്‍, എന്‍.പി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
















