കൊച്ചിയില്‍ ജീജാഭായി പുരസ്‌കാരം മേരി ജോര്‍ജ്ജിന് പി. രവിയച്ചന്‍ സമ്മാനിക്കുന്നു
കൊച്ചി: കായികരംഗത്തും രാഷ്‌ട്രീയവല്‍ക്കരണമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍. കേരള കായികവേദിയുടെ ജീജാഭായ് പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയമാണ് സര്‍വ്വതും എന്ന ധാരണ ഒഴിവാക്കണം. ഇല്ലാതായിക്കൊണ്ടിരിക്കുന്ന തനത് കായിക വിനോദങ്ങളുടെ പ്രോല്‍സാഹനമാണ് കേരള കായികവേദിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്തരിച്ച വോളിബോള്‍ താരം ജിമ്മി ജോര്‍ജ്ജിന്റെ അമ്മ മേരി ജോര്‍ജ്ജിനാണ് പുരസ്‌കാരം സമ്മാനിച്ചത്. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേരള കായികവേദി രക്ഷാധികാരി പി. രവിയച്ചന്‍ പുരസ്‌കാരം നല്‍കി. കായികവേദി വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. എം. രാജേന്ദ്രന്‍ മംഗളപത്രം നല്‍കി. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ കേരളത്തിനായി തിളങ്ങിയ വിവിധ കായികതാരങ്ങളെ ആദരിച്ചു. മേരി ജോര്‍ജ്ജിന് വേണ്ടി മകന്‍ ജോസ് ജോര്‍ജ്ജ് മറുപടി പ്രസംഗം നടത്തി.
കായികവേദി രക്ഷാധികാരി എ.എന്‍. രാധാകൃഷ്ണന്‍, വി.ചന്ദ്രലാല്‍, വി.ഗോപകുമാര്‍, ഇ.എന്‍. നന്ദകുമാര്‍, നേ.പാ. മുരളി തുടങ്ങിയവര്‍ സംസാരിച്ചു.
കായികരംഗത്തെ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ അമ്മയ്‌ക്ക് കേരള കായികവേദി നല്‍കുന്നതാണ് ജീജാഭായ് പുരസ്‌കാരം. ശില്‍പവും മംഗളപത്രവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്.
















