Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തെരുവ്‌നായ്‌ക്കള്‍: മറച്ചുവയ്‌ക്കപ്പെടുന്ന വസ്തുതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 08:38 pm IST
in Vicharam

കേരളത്തിലെ തെരുവ് നായ പ്രശ്‌നം പരിഹരിക്കാനാകാത്തത് കേന്ദ്രസര്‍ക്കാര്‍ നിലപാട് മൂലമാണെന്ന തരത്തിലുള്ള താങ്കളുടെ പ്രസ്താവനകള്‍ കാണാനിടയായി. പ്രത്യേകിച്ച് കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ നിലപാടാണ് ഇതിന് കാരണമെന്നും താങ്കള്‍ പറഞ്ഞത് ശ്രദ്ധയില്‍ പ്പെട്ടു. മേനകാ ഗാന്ധിയെ രാഷ്‌ട്രീയത്തിന്റെ പേരില്‍ വിമര്‍ശിക്കാനും എതിര്‍ക്കാനും താങ്കള്‍ക്ക് അവകാശമുള്ളതുപോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാനും താങ്കള്‍ക്ക് കടമയുണ്ടെന്ന കാര്യം മറക്കരുത്.

കേന്ദ്ര സര്‍ക്കാരിന്റെ ഏത് നിലപാടാണ് കേരളത്തിലെ തെരുവ് നായ പ്രശ്‌നം പരിഹരിക്കാന്‍ തടസ്സമെന്ന് താങ്കള്‍ വിശദീകരിക്കണം. തിരുവനന്തപുരം പുല്ലുവിളയില്‍ സിലുവമ്മയെന്ന 65 വയസ്സുകാരി തെരുവ് നായയുടെ കടിയേറ്റ് മരിച്ച സംഭവമുണ്ടായപ്പോള്‍ തെരുവ് നായ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് താങ്കള്‍ നിയമസഭയില്‍ ഉറപ്പ് നല്‍കിയത് ഓര്‍മിക്കുന്നുണ്ടാകുമല്ലോ? കൂടാതെ സപ്തംബര്‍ മാസത്തില്‍ സുപ്രീം കോടതിയിലും താങ്കള്‍ ഇതേ ഉറപ്പ് നല്‍കിയിട്ടുണ്ട്.

വാഗ്ദാനം ചെയ്ത നടപടികള്‍ കൃത്യാന്തര ബാഹുല്യം മൂലം താങ്കള്‍ മറന്നുപോയ സ്ഥിതിക്ക് അവ ഒന്ന് ഓര്‍മിപ്പിക്കാം. ഭ്രാന്തന്‍ നായ്‌ക്കളെ പിടികൂടാന്‍ പ്രത്യേക പരിശീലനം നേടിയവരെ നിയമിക്കും, അവയെ പ്രത്യേക കേന്ദ്രങ്ങള്‍ തുറന്ന് പുനരധിവസിപ്പിക്കും, പ്രശ്‌നകാരികള്‍ അല്ലാത്തവയെ മാത്രം പിന്നീട് തുറന്നു വിടും, വന്ധ്യംകരണം-പ്രതിരോധ കുത്തിവയ്‌പ്പ് ഇവ നടപ്പാക്കും, ബ്ലോക്ക് തലത്തില്‍ വന്ധ്യംകരണ ക്യാമ്പുകള്‍, ഇതിനായി പ്രത്യേക ഡോക്ടര്‍മാര്‍ എന്നിങ്ങനെയായിരുന്നു വാഗ്ദാനങ്ങള്‍. ഇവയൊക്കെ നടപ്പാക്കാന്‍ മേനകാ ഗാന്ധിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും അനുമതി എന്തിനാണെന്ന് താങ്കള്‍ വ്യക്തമാക്കണം. ആഗസ്റ്റ് 21 ന് ശേഷം രണ്ടു മാസം കടന്നുപോയി. നാളിതുവരെ എന്ത് നടപടിയാണ് കേരള സര്‍ക്കാരും താങ്കളും തെരുവ് നായ്‌ക്കളെ നിയന്ത്രിക്കാന്‍ കൈക്കൊണ്ടതെന്ന് വിശദീകരിക്കണം. നായശല്യം വീണ്ടും രൂക്ഷമായി മറ്റൊരു നിരപരാധിയുടെ ജീവന്‍ നഷ്ടമായപ്പോഴാണ് ഈ വിഷയത്തില്‍ താങ്കളെ വീണ്ടും കാണുന്നത്.

പത്തു മാസത്തിനുള്ളില്‍ 10 പേരെയാണ് തെരുവ് നായ കടിച്ചുകൊന്നത്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ടത് അതത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നിരിക്കെ ഇതില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്? മേനകാഗാന്ധിയെ പഴിപറഞ്ഞ് എത്രനാള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ പറ്റും? മാത്രമല്ല, വനിതാശിശുക്ഷേമ മന്ത്രിയുടെ പ്രസ്താവനകള്‍ക്ക് തെരുവ് നായ വിഷയത്തില്‍ ഇത്രയധികം പ്രാധാന്യം കല്‍പ്പിക്കുന്നത് എന്തിനാണ്? മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും പഞ്ചായത്തിലും രാഷ്‌ട്രീയ എതിരാളികളെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തണമെന്ന് ക്രമസമാധാന ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിതന്നെ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഗൗനിക്കാത്ത സര്‍ക്കാരാണ് താങ്കളുടേതെന്നും ഓര്‍മയുണ്ടാകുമല്ലോ?

കേന്ദ്രമന്ത്രിയാകുന്നതിന് മുമ്പുതന്നെ മൃഗസ്‌നേഹി എന്ന നിലയിലും ആക്ടിവിസ്റ്റ് എന്ന നിലയിലും വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് മേനകാഗാന്ധി എന്നത് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അപ്പോള്‍ മൃഗസ്‌നേഹി എന്ന നിലയിലാണ് മേനകാഗാന്ധി സ്വന്തം വകുപ്പിന് പുറത്തുള്ള വിഷയങ്ങളില്‍ ഇടപെടുന്നതെന്നും വ്യക്തം. ഈ സാഹചര്യത്തില്‍ മേനകാഗാന്ധിയാണ് കേരളത്തിലെ തെരുവ് നായ്‌ക്കളെ നിയന്ത്രിക്കുന്നതിന് തടസ്സമെന്ന വാദത്തിന് എന്താണ് പ്രസക്തി? തെരുവ് നായ്‌ക്കള്‍ ഇല്ലാതാകരുതെന്ന് ചിന്തിക്കുന്ന ഒരുവിഭാഗം മാഫിയകളുടെ താത്പര്യമാണോ ഇതിന് പിന്നിലെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

മന്ത്രി എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ താങ്കള്‍ നടത്തിയ പ്രസ്താവനകള്‍ ഒരുവിഭാഗം ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ സഹായകമായി എന്നത് യാഥാര്‍ത്ഥ്യമാണ്. ഇതില്‍ ചിലര്‍ വീണുപോവുകയും ചെയ്തിട്ടുണ്ട്. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ ആവേശം പ്രകടിപ്പിക്കുന്നവരാണ് കേന്ദ്രസര്‍ക്കാരിനെതിരെ തിരിയുന്നതെന്ന് ഓര്‍മിപ്പിക്കട്ടെ. കേരളം ഗൗരവകരമായ ഒരു പ്രശ്‌നത്തെ അഭിമുഖീകരിക്കുമ്പോള്‍ അത് നിയന്ത്രിക്കാന്‍ സത്വര നടപടികള്‍ കൈക്കൊള്ളേണ്ട താങ്കളെ പോലെയുള്ളവര്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇതില്‍നിന്ന് പിന്‍മാറി തെരുവ് നായ നിയന്ത്രണത്തിനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മനുഷ്യജീവനും സ്വത്തിനും ഭീഷണിയായ ഭ്രാന്തന്‍ നായ്‌ക്കളെ കൊല്ലേണ്ട സാഹചര്യമുണ്ടായാല്‍ അതിന് നിയമതടസ്സം ഇല്ലെന്ന യാഥാര്‍ത്ഥ്യം എന്നെപ്പോലെ താങ്കള്‍ക്കും അറിയാമല്ലോ.

പക്ഷേ അപ്പോഴും കൊന്നുതള്ളലാണോ ശാശ്വതപരിഹാരം എന്ന് ചിന്തിക്കാനുള്ള വിവേചന ബുദ്ധിയും താങ്കള്‍ പ്രകടിപ്പിക്കുമെന്ന് കരുതട്ടെ? കേരളത്തില്‍ മാത്രമുള്ള തെരുവ് നായ്‌ക്കള്‍ രക്തദാഹികളായി മാറുന്നതിന് പിന്നിലുള്ള സാഹചര്യം അങ്ങേക്ക് അറിവില്ലാത്തതാണോ? അറവുശാലകളില്‍ നിന്ന് തെരുവുകളിലേക്ക് വലിച്ചെറിയപ്പെടുന്ന മാംസവും രക്തവും കഴിക്കുന്ന നായ്‌ക്കള്‍ മനുഷ്യരക്തത്തിനായും ദാഹിക്കുന്നതില്‍ എന്താണ് തെറ്റ്? മാലിന്യം വലിച്ചെറിയുന്നവരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട താങ്കളുടെ വകുപ്പല്ലേ യഥാര്‍ത്ഥ കുറ്റവാളി?

തെരുവ് നായ്‌ക്കളെ നിയന്ത്രിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്. അതിന് കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയുടെ ഫണ്ട് അനുവദിക്കുന്നുമുണ്ട്. അത് ക്രിയാത്മകമായി വിനിയോഗിക്കാന്‍ തയ്യാറാകണം. അല്ലാതെ വിലകുറഞ്ഞ പ്രചാരണത്തിന് വേണ്ടി എല്ലാറ്റിലും രാഷ്‌ട്രീയം കലര്‍ത്തുന്നത് താങ്കളെപ്പോലെയുള്ള യുവ നേതാക്കള്‍ക്ക് ഭൂഷണമല്ല; ഒപ്പം താങ്കളുടെ വാക്കുകേട്ട് കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവര്‍ക്കും. വിലകുറഞ്ഞ രാഷ്‌ട്രീയ പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന് സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഞാന്‍ അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു. അതിന് ബിജെപി കേരള ഘടകത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

പുതിയ വാര്‍ത്തകള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.