മന്‍ദീപിന്റെ വിധവ
ചണ്ഡീഗഡ്: ”മര്യാദ പാലിക്കാന്‍ പാക്കിസ്ഥാനോട് പറയണം. കേള്‍ക്കുന്നില്ലെങ്കില്‍ അവരെ തുടച്ചുനീക്കണം. അങ്ങനെയെങ്കില്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ദിവസവും കറുത്ത ദീപാവലിയാവില്ലല്ലോ..” പറയുന്നത് പാക്ക് വെടിവയ്‌പ്പില്‍ വീരമൃത്യു വരിച്ച മന്‍ദീപ് സിങ്ങിന്റെ വിധവ.
ഹരിയാന കുരുക്ഷേത്ര സ്വദേശി മന്‍ദീപ് സിങ്ങിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ച സമയത്ത് അവര്‍ രോഷത്തോടെ പറഞ്ഞു, ”എന്റെ ഭര്‍ത്താവ് ധീരനായിരുന്നു. എല്ലാ സൈനികരുടെയും ധൈര്യത്തെ, ആത്മത്യാഗങ്ങളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.” കുപ്‌വാരയിലെ മാച്ചിലിലാണ് മന്‍ദീപ് സിങ് വീരമൃത്യു വരിച്ചത്.
പാക്ക് വെടിവയ്‌പ്പില്‍ വീരമൃത്യു വരിച്ച ബീഹാര്‍ സ്വദേശി ജിതേന്ദ്ര സിങ്ങിന്റെ മകന്‍ പിതാവിന് അന്ത്യാഞ്ജലിയര്‍പ്പിച്ചു. ഭാരതത്തിന്റെ തിരിച്ചടിക്കു ശേഷം പാക്കിസ്ഥാന്‍ ഇതുവരെ നാല്‍പ്പതിലേറെത്തവണയാണ് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്. ഇപ്പോഴും അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് ഭീഷണിയായി അത് തുടരുന്നു.
















