കാട്ടാക്കട: ടെലിഫിലിം നിര്‍മ്മിക്കാന്‍ പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ സ്വവര്‍ഗ്ഗ രതിയ്‌ക്ക് പ്രേരിപ്പിച്ച യുവതി കാട്ടാക്കട പോലീസിന്റെ പിടിയിലായി. വീരണകാവ് അരുവിക്കുഴി കൃപ നിലയത്തില്‍ സന്ധ്യ(26)യാണ് പിടിയിലായത്. തലസ്ഥാന നഗരിയിലെ ഒരു സ്‌കൂളില്‍ നിന്നും പത്തിലും, പ്ലസ് വണ്ണിനും പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെയാണ് ഇന്നലെ ഉച്ചയോടെ വഴുതയ്‌ക്കാട്ട് നിന്നും വീരണകാവിലെ അരുവിക്കുഴിയിലെ സന്ധ്യയുടെ വീട്ടില്‍ എത്തിച്ചത്.
തിരുവനന്തപുരത്ത് ജോലിചെയ്യുന്ന സന്ധ്യ അവധി ദിവസങ്ങളില്‍ അഗതിമന്ദിരത്തില്‍ കഴിയുമായിരുന്നു. ഇവിടെ വച്ച് പരിചയത്തിലായ ഒരു സ്ത്രീയുടെ ബന്ധുവായ പെണ്‍കുട്ടിയുമായി ആദ്യം സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഇവരുടെ സുഹൃത്തുക്കളുമായി ഈ യുവതി പരിചയത്തിലായെന്ന് പോലീസ് പറയുന്നു. ഇതിനിടയില്‍ അഭിനയ മോഹമുള്ള പെണ്‍കുട്ടി ഒരു തിരക്കഥ തയ്യാറാക്കി സന്ധ്യയുടെ സുഹൃത്തിനെ ഏല്‍പ്പിച്ചു. ഈ കഥ ടെലിഫിലിം ആക്കാനുള്ള ഒന്നര ലക്ഷം രൂപ നല്‍കാമെന്ന് സന്ധ്യ പെണ്‍കുട്ടിയ്‌ക്ക് ഉറപ്പ് നല്‍കി. ഇതിനായി തന്നോടൊപ്പം വരാന്‍ നിര്‍ബന്ധിച്ചു. അങ്ങനെയാണ് കുട്ടികള്‍ സ്‌കൂളിലേയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി സന്ധ്യയ്‌ക്കൊപ്പം ഓട്ടോയില്‍ വീരണകാവില്‍ എത്തിയത്. വീട്ടില്‍ എത്തിച്ച ശേഷം ഇവിടെവച്ച് കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ബിയര്‍ കുടിപ്പിച്ച് സ്വവര്‍ഗ്ഗ രതിയ്‌ക്ക് ശ്രമിച്ചത്. കുട്ടികള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ അറിയുകയും കാട്ടാക്കട പോലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ കാട്ടാക്കട പോലീസ് യുവതിയേയും പെണ്‍കുട്ടികളേയും കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
















