Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകളെ നയിക്കുന്നത് ദേശവിരുദ്ധ നിലപാടുകള്‍: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 10:31 pm IST
in Kannur

കണ്ണൂര്‍: ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകളെ കാലാകാലങ്ങളായി നയിക്കുന്നത് ദേശവിരുദ്ധ നിലപാടുകളാണെന്ന് ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍ പറഞ്ഞു. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടന്ന ആര്‍എസ്എസ് ജില്ലാ സാംഘിക്കിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1917 ല്‍ റഷ്യയില്‍ നടന്ന വിപ്ലവത്തിന് ശേഷമാണ് ലോകത്താകമാനം കമ്മ്യൂണിസം വ്യാപിച്ചത്. ഇന്ത്യയിലും ഇതേ സാഹചര്യത്തില്‍ തന്നെയാണ് കമ്മ്യൂണിസത്തിന്റെ പ്രവര്‍ത്തനം സജീവമായതെന്ന് കാണാന്‍ സാധിക്കും. എന്നാല്‍ ഇന്ന് കമ്മ്യൂണിസം ലോകത്തിന്റെ നാനാഭാഗത്തുനിന്നും തുടച്ചുമാറ്റപ്പെട്ട നിലയിലാണ്. ഇതിന് കാരണം കമ്മ്യൂണിസം നിലനിന്നിരുന്നത് അവരുടെ ഉന്‍മൂലന സിദ്ധാന്തത്തിന്റെയും രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു. കമ്മ്യൂണിസത്തിന്റെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് ഇതിന്റെ പ്രധാന കാരണം. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇന്ത്യയിലെ മുഖ്യപ്രതിപക്ഷമായിരുന്ന സിപിഎം ഇന്ന് കണ്ണൂര്‍ ജില്ലയിലെ ഏതാനും പാര്‍ട്ടി ഗ്രാമങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയെങ്കില്‍ ജനങ്ങളുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് സാധിക്കില്ലെന്ന തിരിച്ചറിവ് തന്നെയാണ്. ഉന്‍മൂലന സിദ്ധാന്തത്തിന്റെ വക്താക്കളായ കമ്മ്യൂണിസ്റ്റുകള്‍ ലോകത്ത് എത്രകോടി ജനങ്ങളെ കൊന്നുവെന്ന അന്വേഷണമാണ് ഇന്ന് നടക്കുന്നത്. ലോക കമ്മ്യൂണിസത്തിന്റെ അതേ നയങ്ങളാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെയും നയിക്കുന്നത്. കള്ളപ്രചാരണങ്ങളും അക്രമവുമാണ് ഇവരുടെ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്ര. ഹ്രസ്വകാലത്തേക്കെങ്കിലും ഇവരുടെ കള്ളപ്രചാരണങ്ങള്‍ വിജയം കണ്ടെങ്കിലും ഇന്ന് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഏറെക്കുറെ നാമാവശേഷമായിക്കഴിഞ്ഞു. ലോക രാഷ്‌ട്രങ്ങളെല്ലാം തന്നെ കമ്മ്യൂണിസത്തെ പടിയടച്ച് പിണ്ഡം വെച്ചതായി നമുക്ക് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് രാഷ്‌ട്രങ്ങളായി വിഭജിക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യമുന്നയിച്ചപ്പോള്‍ ഭാരതത്തിലെ മുഴുവന്‍ സംഘടനകളും അതിനെ ശക്തിയുക്തം എതിര്‍ത്തു. എന്നാല്‍ 1940 ല്‍ കമ്മ്യൂണിസ്റ്റ് കേന്ദ്ര കമ്മറ്റി പാസ്സാക്കിയ പ്രമേയത്തില്‍ ഭാരത വിഭജനത്തെ അനുകൂലിക്കുകയായിരുന്നു. ഇന്ത്യ ഒരു രാജ്യമല്ലെന്നും 17 രാജ്യങ്ങളുടെ ഒരു കൂട്ടമാണെന്നുമായിരുന്നു അവരുടെ വാദം. 1947 ല്‍ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അതിനെ അംഗീകരിക്കാന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ തയ്യാറായില്ല. ആഗസ്ത് 15 നെ ആപത്ത് 15 ആയി ഇവര്‍ വര്‍ഷങ്ങളോളം ആചരിക്കുകയും ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ഭാരതം ആണവശക്തിയായപ്പോള്‍ ഇന്ത്യയിലെ നൂറുകോടി ജനങ്ങള്‍ ആത്മാഭിമാനം കൊണ്ട സമയത്ത് സിപിഎം പറഞ്ഞത് ഭാരതത്തിന് വേണ്ടത് ആണവശക്തിയല്ലെന്നാണ്. എന്നാല്‍ ചൈന ആണവ പരീക്ഷണം നടത്തിയപ്പോള്‍ അവര്‍ പറഞ്ഞത് പുഞ്ചിരിക്കുന്ന ചൈനയെന്നാണ്. ഈ രാജ്യദ്രോഹ നിലപാട് ആത്മാഭിമാനമുള്ള ഭാരതീയന് ഒരിക്കലും പൊറുക്കാനാവില്ല. 1962 ല്‍ ഇന്ത്യ-ചൈന യുദ്ധം നടന്നപ്പോള്‍ ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പ്രദേശത്തിനു വേണ്ടിയാണ് യുദ്ധം നടക്കുന്നതെന്നാണ് ഇവര്‍ പറഞ്ഞത്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ വി.എസ്.അച്ചുതാനന്ദനെതിരെ നേതൃത്വം ആദ്യ നടപടിയെടുത്തത് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് രക്തം നല്‍കിയതിനാണ്. പാക്കിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ പ്രചരണത്തിനിടയില്‍ എന്നും പാക്ക് അനുകൂല നിലപാടെടുത്ത പ്രസ്ഥാനമാണ് സിപിഎം. കാശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്. കാശ്മീരിന് വേണ്ടി പാക്കിസ്ഥാന്‍ അവകാശവാദമുന്നയിക്കുമ്പോള്‍ സിപിഎം ഇന്നും പറയുന്നത് ഇരുരാജ്യങ്ങളും യോജിച്ച് നിന്ന് ചര്‍ച്ച ചെയ്യണമെന്നാണ്. ഇത് പാക്കിസ്ഥാന്റെ നിലപാടിന് തുല്യമാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ പരാജയപ്പെട്ട് ലോകത്തിന് മുന്നില്‍ തലകുനിച്ചു നിന്ന പാക്കിസ്ഥാന് പിടിച്ചുനില്‍ക്കാനായത് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും സോണിയാ ഗാന്ധിയുടെയും നിലപാടുകളാണ്. കാര്‍ഗിലില്‍ ഭാരതം തോറ്റു എന്നാണ് ഇവര്‍ അന്ന് പറഞ്ഞത്. കാശ്മീരിനെ സ്വതന്ത്രമാക്കണമെന്നുള്ള നിലപാടാണ് പാക്കിസ്ഥാന്. ഇതു തന്നെയാണ് സിപിഎമ്മും പറയുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മോദി പറഞ്ഞത് ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തില്‍ ബലൂചികളെ ഇന്ത്യ പിന്തുണക്കുമെന്നാണ്. എന്നാല്‍ ബലൂച് പാക്കിസ്ഥാന്റെ ആഭ്യന്തര വിഷയമാണെന്നാണ് പാക്ക് നിലപാട്. ഇതുതന്നെയാണ് സിപിഎം നിലപാടും. നിരവധി രാജ്യദ്രോഹക്കേസുകളില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ സ്വീകരിക്കാന്‍ അരഡസന്‍ മന്ത്രിമാരെ അയച്ച പാര്‍ട്ടിയാണ് സിപിഎം. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും തുടച്ചുനീക്കപ്പെട്ട് കണ്ണൂരിലെ ഏതെങ്കിലും പാര്‍ട്ടി ഗ്രാമങ്ങളില്‍ മാത്രം പാര്‍ട്ടി ഒതുങ്ങിപ്പോയെങ്കില്‍ ഇതിന് പിന്നില്‍ രൂപീകരണം മുതല്‍ ഇവര്‍ അനുവര്‍ത്തിച്ചുവന്ന ഉന്മൂലന സിദ്ധാന്തവും രാഷ്‌ട്രവിരുദ്ധ നിലപാടികളുമാണെന്നും അദ്ദേഹം പറഞ്ഞു.

റിട്ടയേര്‍ഡ് കേണല്‍ ഡോക്ടര്‍ പി.പി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സഹപ്രാന്ത സംഘചാലക് കെ.കെ.ബാലറാം, വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍, ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കാര്യവാഹ് കെ.പ്രമോദ് സ്വാഗതം പറഞ്ഞു.

പഥസഞ്ചലനം കണ്ണൂര്‍ വിളക്കുംതറ മൈതാനിയില്‍ നിന്നും ആരംഭിച്ച് ബാങ്ക് റോഡ്, ഫോര്‍ട്ട് റോഡ്, പ്ലാസ, റെയില്‍വേ സ്റ്റേഷന്‍, പഴയ ബസ് സ്റ്റാന്റ്, കാള്‍ടെക്‌സ് വഴി കലക്ടറേറ്റ് മൈതാനിയില്‍ സമാപിച്ചു. പൂര്‍ണ ഗണവേഷധാരികളായ നൂറുകണക്കിന് സംഘസ്വയംസേവകര്‍ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു. സമാപനപൊതു പരിപാടിയില്‍ സ്ത്രീകളടക്കം ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു.

തളിപ്പറമ്പില്‍ നടന്ന പഥസഞ്ചലനം കപാലിക്കുളങ്ങര ക്ഷേത്രസമീപത്തു നിന്നും ആരംഭിച്ച് പൂക്കോത്ത് നടക്ക് സമീപം സമാപിച്ചു. തസപ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി പി.ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് ജില്ലാ സംഘചാലക് നാരായണന്‍ വായാട്ട് അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

Bollywood

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

India

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

India

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

India

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.