മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ മാനവശേഷി വികസന മേധാവി എന്‍.എസ് രാജന്‍, ബിസിനസ് ഡെവലപ്പ്‌മെന്റ് & പബ്ലിക് അഫേഴ്‌സ് മേധാവി മധുകണ്ണന്‍, കാര്യ നിര്‍വ്വഹണ സമിതി മേധാവി നിര്‍മ്മാല്യ കുമാര്‍ എന്നിവര്‍ ടാറ്റ ഗ്രൂപ്പില്‍ നിന്നും രാജി വച്ചു.
സൈറസ് മിസ്ത്രിയുടെ അടുത്ത അനുയായിയും ഭരണ നിര്‍വ്വാഹക സമിതി അംഗവും ആയിരുന്നു എന്‍ എസ് രാജന്‍. സൈറസ് മിസ്ത്രി തിരഞ്ഞെടുത്തതായിരുന്നു രാജനെ. 2013 ലാണ് രാജന്‍ ടാറ്റാ ഗ്രൂപ്പില്‍ ചേരുന്നത്.
അതേസമയം രത്തന്‍ ടാറ്റായെപ്പറ്റി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. സര്‍ക്കാര്‍ ഇതില്‍ കൈകടത്തരുതെന്നും വിശദമായ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. എയര്‍ ഏഷ്യയിലും വിസ്താരാ എയര്‍ലൈന്‍സിലും രത്തന്‍ ടാറ്റായ്‌ക്കുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍പും പ്രധാനമന്ത്രിക്ക് സ്വാമി കത്തയച്ചിരുന്നു.
















