ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലെ അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകളില്‍ അവര്‍ വിരലടയാളം പതിപ്പിച്ചതായി മദ്രാസ് മെഡിക്കല്‍ കോളേജിലെ ഡോ.പി. ബാലാജി വ്യക്തമാക്കി.
വലതുകൈകൊണ്ട് ഒപ്പിടാന്‍ കഴിയാത്തതിനാല്‍ ഇടതുകൈയുടെ വിരലടയാളമാണ് തന്റെ സാന്നിധ്യ ത്തില്‍ പതിപ്പിക്കുന്നതെന്ന് ബാലാജിയുടെ സാക്ഷ്യപത്രവും പത്രികകള്‍ക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച പാര്‍ട്ടികളുടെ പ്രതിനിധികള്‍ പത്രിക നല്‍കുമ്പോള്‍ പാര്‍ട്ടി അധ്യക്ഷന്റെ ഒപ്പ് വേണമെന്ന ചട്ടം അനുസരിച്ചാണ് ജയലളിതയുടെ വിരലടയാളം ചേര്‍ത്തിരിക്കുന്നത്.
















