ന്യൂദല്‍ഹി: ഭാരത- പാക്ക് സംഘര്‍ഷം രൂക്ഷമായിരിക്കെ നാവിക സേന അഭ്യാസപ്രകടനത്തിന് ഒരുങ്ങുന്നു. എന്തടിയന്തര സാഹചര്യത്തെയും നേരിടുകയാണ് ലക്ഷ്യം. പശ്ചിമത്തിര എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 40 യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും യുദ്ധവിമാനങ്ങളും പട്രോള്‍ കപ്പലുകളും ഡ്രോണുകളും എല്ലാം പങ്കെടുക്കുന്ന അഭ്യാസപ്രകടനം അടുത്താഴ്ചയാരംഭിക്കും.
ഭാരതം ശക്തമായി തിരിച്ചടിക്കുകയും വെടിനിര്‍ത്തല്‍ ലംഘനത്തിന് ചുട്ടമറുപടി നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടുത്തിടെ വിരമിക്കുന്ന പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് ഭീകരരെ ഉപയോഗിച്ച് തിരിച്ചടിക്ക് മുതിരുമെന്നുറപ്പാണ്. അത്തരമൊരു സാഹചര്യംകൂടി കണക്കിലെടുത്താണ് അഭ്യാസപ്രകടനം.നവംബര്‍ രണ്ടു മുതല്‍ 14 വരെ മുബൈയിലെ പശ്ചിമ നാവിക കമാന്‍ഡിന്റെ നേതൃത്വത്തിലാണ് പരിപാടി.
















