ചെന്നൈ: ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു മണ്ഡലങ്ങളിലെ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികകളില്‍ അവര്‍ വിരലടയാളം പതിപ്പിച്ചതായി മദ്രാസ് മെഡിക്കല്‍ കോളേജിലെ ഡോ.പി.ബാലാജി വ്യക്തമാക്കി.
വലതുകൈകൊണ്ട് ഒപ്പിടാന്‍ കഴിയാത്തതിനാല്‍ ഇടതു കൈയുടെ വിരലടയാളമാണ് തന്റെ സാന്നിധ്യത്തില്‍ പതിപ്പിച്ചിരിക്കുന്നതെന്ന് ബാലാജിയുടെ സാക്ഷിപത്രവും പത്രികകള്‍ക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചിരിക്കുന്ന പാര്‍ട്ടികളുടെ പ്രതിനിധികള്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കുമ്പോള്‍ പാര്‍ട്ടി അധ്യക്ഷന്റെ ഒപ്പു വേണമെന്നാണ് ചട്ടം ഇതനുസരിച്ചാണ് ജയലളിതയുടെ വിരലടയാളം ചേര്‍ത്തിരിക്കുന്നത്.
















