Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്ക് എംബസിയില്‍ ചാരവലയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 11:55 pm IST
in India

ദല്‍ഹിയില്‍ പിടിയിലായ മെഹ്മൂദ് അക്തര്‍, മൗലാന റംസാന്‍, സുഭാഷ് ജാന്‍ഗീര്‍ എന്നിവര്‍

ന്യൂദല്‍ഹി: ഭാരതത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ അടങ്ങിയ രേഖകളുമായി മൂന്ന് പാക്ക് ചാരന്മാര്‍ അറസ്റ്റില്‍. ദല്‍ഹിയിലെ പാക്ക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും രണ്ടു ലാഹോര്‍ സ്വദേശികളുമാണ് പിടിയിലായത്.

പാക്ക് നയതന്ത്രാലയത്തിലെ വിസ വിഭാഗം ജീവനക്കാരന്‍ മെഹ്മൂദ് അക്തര്‍(35) കരസേനയുമായി ബന്ധപ്പെട്ട അതീവരഹസ്യ സ്വഭാവമുള്ള രേഖകളുമായി ദല്‍ഹി മൃഗശാലയില്‍ നിന്ന് പോലീസിന്റെ പിടിയിലായി. ആറുമാസമായി ഇയാള്‍ ഐബി നിരീക്ഷണത്തിലായിരുന്നു. കൂട്ടാളികളായ മൗലാനാ റംസാന്‍, സുഭാഷ് ജാഹാംഗീര്‍ എന്നിവരും അറസ്റ്റിലായി.

നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ അക്തറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. തുടര്‍ന്ന് വിദേശകാര്യമന്ത്രാലയം പാക്ക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചുവരുത്തി ഇയാളെ അനഭിമതനായി പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളില്‍ മടക്കി അയക്കണമെന്നു നിര്‍ദ്ദേശിച്ചു. ഒന്നര വര്‍ഷമായി ചാരവൃത്തി നടത്തുന്ന ഇയാള്‍ വന്‍ ചാരശൃംഖലയിലെ മുഖ്യകണ്ണിയാണ്.

പോലീസ് വിദേശകാര്യമന്ത്രാലയത്തിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെയും വിവരം അറിയിച്ചു. പാക് ചാരസംഘടനയായ ഐഎസ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇയാളെ നയതന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായി അയയ്‌ക്കുകയായിരുന്നു.

പാക്ക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം പുലര്‍ത്തിയവരാണ് മറ്റു രണ്ടു പേരും. ഇവര്‍ക്കും പാക്ക് ചാരസംഘടന ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് സംശയമുണ്ട്. ഇവര്‍ പാക്ക് ഉദ്യോഗസ്ഥന് രഹസ്യ വിവരങ്ങള്‍ കൈമാറിയിരുന്നു.

നയതന്ത്ര ഉദ്യോഗസ്ഥനില്‍ നിന്ന് ഭൂപടങ്ങളും സൈനിക വിന്യാസത്തിന്റെ വിശദവിവരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

2015 നവംബറില്‍ പാക്ക് ചാരസംഘടനയുമായി ബന്ധമുള്ള സംഘത്തെ അറസ്റ്റു ചെയ്തതിനുശേഷം നയതന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥര്‍ നിരന്തര നിരീക്ഷണത്തിലായിരുന്നു.

സംശയാസ്പദ സാഹചര്യത്തില്‍ പിടിയിലായപ്പോള്‍ താന്‍ ഭാരതപൗരനാണെന്നും ചാന്ദ്‌നി ചൗക്ക് സ്വദേശിയാണെന്നും പറഞ്ഞ് വ്യാജആധാര്‍ കാര്‍ഡ് കാണിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ പാക്ക് പൗരനാണെന്ന് സമ്മതിച്ചു.

ഐഎസ്‌ഐയില്‍ 2013 മുതല്‍ പ്രവര്‍ത്തിക്കുന്ന ഇയാള്‍ പാക് കരസേനയിലെ ഹവില്‍ദാറാണ്. റാവല്‍പിണ്ടി സ്വദേശിയാണ്.

ചാരവനിതകളെ ഇവര്‍ ഉപയോഗിച്ചോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

നയതന്ത്ര ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്യുക വഴി ഭാരതം നയതന്ത്ര മര്യാദ ലംഘിച്ചെന്നാണ് പാക്കിസ്ഥാന്റെ പ്രതികരണം. അക്തര്‍ ചാരനല്ലെന്ന് അബ്ദുള്‍ ബാസിത് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.