Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ലഹരിമരുന്നു വിപണനം വ്യാപകമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 09:43 pm IST
in Alappuzha

തുറവൂര്‍: വയലാര്‍, പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ എന്നി ഗ്രാമപഞ്ചായത്തുകളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളുടെ വിപണനവും ഉപയോഗവും വര്‍ദ്ധിക്കുന്നു. കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വലയിലാക്കിയാണ് മാഫിയാ സംഘം വിലസുന്നത്.

ലഹരിമരുന്നു ആംപ്യൂളുകളുടെയും ഹഷീഷ് ഓയില്‍ പോലുള്ള ലഹരി പദാര്‍ത്ഥങ്ങളുടെയും വില്‍പ്പനയും തകൃതിയായി നടക്കുന്നു. പോലിസിന്റെയും എക്‌സൈസിന്റെയും പരിശോധന പരിമിതമാണെന്ന് ആക്ഷേപമുണ്ട്. മുമ്പ് ലഹരി വിരുദ്ധ സ്‌ക്വാഡ് തുടര്‍ച്ചയായി റെയ്ഡ് നടത്തി ഒട്ടേറെ ലഹരിവില്‍പ്പനക്കാരെ പിടികൂടിയിരുന്നു. രാഷ്‌ട്രിയ പാര്‍ട്ടികളും ജനപ്രതിനിധികളും ഇടപെട്ട് കേസുകള്‍ ഒതുക്കുന്നതായി ജനങ്ങള്‍ക്ക് പരാതിയുണ്ട്.

സ്‌കൂളുകളുടെ പരിസരത്ത് കഞ്ചാവ് മാഫിയ സജീവമായതോടെ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ ലഹരിക്കടിമകളായിത്തീര്‍ന്നതായി രക്ഷിതാക്കള്‍ പറയുന്നു. കൊച്ചിയില്‍ നിന്നും ഇടുക്കിയില്‍ നിന്നുമുള്ള ഏജന്റുമാരാണ് ഇവിടെ വ്യാപകമായി ലഹരിമരുന്ന് എത്തിക്കുന്നത്.

വളമംഗലം എസ്എന്‍ജിഎം പരിസരം, തുറവൂര്‍ മാസ്റ്റേഴ്‌സ് കോളേജിന് പടിഞ്ഞാറെ ഭാഗത്ത് റോഡ് പരിസരം, തുറവൂര്‍ കവലയില്‍ തെക്ക് മൊബൈല്‍ ഷോപ്പിന് കിഴക്കോട്ട്‌പോകുന്ന റോഡ് പരിസരം, കാവില്‍, പട്ടണക്കാട്, വയലാര്‍, അന്ധകാരനഴി, പടിഞ്ഞാറെ മനക്കോടം, പള്ളിത്തോട്, തുറവൂര്‍ റ്റിഡി ഹൈസ്‌കൂള്‍ പരിസരം, വളമംഗലം ഹൈസ്‌കൂള്‍ പരിസരം, കുത്തിയതോട് വിവിഎച്ച്എസ്എസ് പരിസരം, കോടംതുരുത്ത് തൈക്കുടം, ചമ്മനാട് ഹൈസ്‌കൂള്‍ പരിസരം, എഴുപുന്ന സെന്റ് റാഫേല്‍ സ്‌ഹൈസ്‌കൂള്‍, ചന്തിരൂര്‍ ഗവ. ഹൈസ്‌കൂള്‍ പരിസരം, കുമര്‍ത്തുപടി ക്ഷേത്ര പരിസരം, അരൂര്‍ ആഞ്ഞിലിക്കാട്, വട്ടക്കേരി, കെല്‍ ട്രോണ്‍ റോഡ്, അമ്മനേഴം ക്ഷേത്ര പരിസരത്തുള്ള വെളി, ചക്യാമറികടത്ത് പരിസരം, കുമ്പളംപാലം, അരൂര്‍ സെമിത്തേരി പരിസരം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ലഹരിവില്‍പ്പനയും ഉപയോഗവും വ്യാപകമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. അരുര്‍ വ്യവസായ മേഖല കേന്ദ്രമാക്കി നൂറുക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും വില്പന സജീവമാണ്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജോയിന്റ് അടി എന്ന പേരിലാണ് കഞ്ചാവ് ഉപയോഗം നടക്കുന്നത്. വീടുകളില്‍ നിന്ന് മോഷ്ടിക്കുന്ന പണവും ആക്രിസാധനങ്ങളും വില്‍പ്പന നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ ഇതിനു പണം സംഘടിപ്പിക്കുന്നത്. അരൂര്‍ വ്യവസായ കേന്ദ്രത്തിലെ ഒഴിഞ്ഞ കമ്പനികളില്‍ നിന്ന് ഇരുമ്പ് ഉപകരണങ്ങളും മറ്റും മോഷണം പോകുന്നത് നിത്യസംഭവമാണ്. വീടുകളില്‍ നടക്കുന്ന ചെറുകിട മോഷണങ്ങള്‍ക്ക് പിന്നിലും ലഹരി ഉപഭോക്താക്കളായ വിദ്യാര്‍ത്ഥികളാണെന്ന സത്യം രക്ഷിതാക്കള്‍ തന്നെ വെളിപ്പെടുത്തുന്നു. മാനഹാനി ഭയന്നാണ് പലരും ഇത്തരം സംഭവങ്ങള്‍ മറച്ചുവയ്‌ക്കുന്നത്.

പോലിസിന്റെയും എക്‌സൈസിന്റെയും സ്‌കൂള്‍, കോളേജ് അധികൃതരുടെയും സാമൂഹിക രാഷ്‌ട്രിയ സംഘടനകളുടെയും അടിയന്തരമായ ഇടപെടലും പ്രതിരോധവും ഈ വിഷയത്തില്‍ അനിവാര്യമാണെന്നാണ് രക്ഷിതാക്കുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബക്രീദ് അവധി: ബെംഗളൂരു-കണ്ണൂർ സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന്

India

എബോള വൈറസ്‌: സിംഗിൾ ഡോസ് വാക്സിൻ പരീക്ഷണത്തിൽ ഭാരതവുമായി കൈകോർത്ത് ഓക്സ്ഫോർഡ്

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം
Kerala

വികസനം മുരടിച്ച് വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖം

Samskriti

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

പുതിയ വാര്‍ത്തകള്‍

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.