കൊട്ടോടി: കുട്ടികള്‍ക്കു വേണ്ട ഏറ്റവും വലിയ ഗുണം വായനാശീലമാണെന്നും, കീറക്കടലാസുകള്‍ വരെ വായിക്കാനുള്ള മനസ്സ് കുട്ടികള്‍ക്കുണ്ടാകണമെന്നും നോവലിസ്റ്റും. ചിന്തകനുമായ പി. ആര്.നാഥന് പറഞ്ഞു.
കൊട്ടോടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ സാഹിത്യ സദസ്സും, സ്കൂള്‍ കലോത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയിലൂടെ മനസ്സ് ശുദ്ധീകരിക്കപ്പെടുന്നു. കിണറിലെ വെള്ളം ശുദ്ധീകരിക്കുന്നത് കൈപ്പുള്ള കാഞ്ഞിരമരത്തിന്റെ വേരുകളെ പോലെ വായന ഓരോ വ്യക്തിയേയും ശുദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് വൈസ് പസിഡന്റ് ടി.കെ.നാരായണന് സമ്മാനദാനം നിര്‍വ്വഹിച്ചു. ഫിലിപ്പ് കൊട്ടോടി, സുകുമാരന്‍ പെരിയച്ചൂര്‍, ബിജി ജോസഫ്, ഗ്രേസി ഗോപി, ഫാത്തിമത്ത് സഫീറ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം.മൈമൂന, സ്വാഗതവും വി.കെ.ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: