Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

റേഷന്‍ സംവിധാനം തകര്‍ക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 10:50 pm IST
inVicharam

കേരളത്തിലെ പൊതുവിതരണ സംവിധാനം ലോകപ്രസിദ്ധമാണ്. ഇതിന് കീഴില്‍ ആയിരക്കണക്കിന് ന്യായവില ഷോപ്പുകള്‍ ഉണ്ടെന്നും അത് ലോകത്തിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യവിതരണശൃംഖല ആണെന്നുമുള്ളത് പൊതു അറിവാണ്. ഈ റേഷന്‍ കടകളാണ് പാവങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ അരി കൊടുത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നത്. കേരളത്തില്‍ റേഷന്‍ കാര്‍ഡ് വിഭജനം എപിഎല്‍-ബിപിഎല്‍ ഇങ്ങനെയാണ്.

റേഷന്‍ മുന്‍ഗണനയില്‍നിന്ന് അനര്‍ഹരെ ഒഴിവാക്കുമെന്നും, പുതിയ റേഷന്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കാന്‍ സാമൂഹിക ഓഡിറ്റിങ് നടത്തുമെന്നുമാണ് ഭക്ഷ്യമന്ത്രി തിലോത്തമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി മുതല്‍ എപിഎല്‍-ബിപിഎല്‍ പട്ടിക അല്ല, മറിച്ച് മുന്‍ഗണനാ-മുന്‍ഗണനായിതര പട്ടികയാണ് ഉണ്ടാവുക. 1.54 കോടി വരുന്ന മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് കേന്ദ്രം ഭക്ഷ്യധാന്യം അനുവദിക്കും. കരട് മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞു. റേഷന്‍ കടകള്‍, താലൂക്ക് സപ്ലൈ ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലും www.civilsupplieskla.govt എന്ന സൈറ്റിലും ഇത് ലഭിക്കും. ഈ സംവിധാനം വിലനിലവാരം ഉറപ്പുവരുത്തുമെന്നും സ്വകാര്യ വില്‍പ്പന തടയുകയുമെന്നുമാണ് അവകാശവാദം. കേരളത്തിന്റെ ആകെ ധാന്യ ആവശ്യം 1997 ല്‍ 48 ലക്ഷം ടണ്‍ ആയിരുന്നു. ഉല്‍പാദനമാകട്ടെ 10 ലക്ഷം ടണ്‍ മാത്രം. കേരളം റേഷന്‍ വിതരണ സമ്പ്രദായത്തില്‍ ഏറ്റവും നല്ല സംസ്ഥാനമാണന്നും അത് ഗ്രാമ ഭക്ഷ്യക്ഷാമം കുറയ്‌ക്കാന്‍ കാരണമായെന്നും പറയപ്പെടുന്നു. 85 ശതമാനം ഉപഭോക്താക്കള്‍ ന്യായവില ഷോപ്പുകളെയാണ് ആശ്രയിക്കുന്നത്.

പക്ഷേ കാലക്രമേണ ബിപിഎല്‍ കുടുംബങ്ങള്‍ ക്ക് ഇവയുടെ സേവനം ലഭ്യമല്ലാതായി. കേരളത്തില്‍ 42 ശതമാനം ബിപിഎല്‍ കുടുംബങ്ങളുണ്ട്. ഭക്ഷ്യസുരക്ഷാ നിയമം നവംബര്‍ ഒന്നിന് നിലവില്‍ വരുമെന്നും റേഷന്‍ കാര്‍ഡ് ഫെബ്രുവരിയില്‍ നല്‍കുമെന്നും മന്ത്രി തിലോത്തമന്‍ പറയുന്നു. ഒരേക്കറില്‍ കൂടുതല്‍ കൃഷി ഭൂമിയും 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണവുമുള്ള വീടുകളും നാലുചക്ര വാഹനങ്ങളുള്ളവരും, സര്‍ക്കാര്‍ പൊതുമേഖലാ, ബാങ്ക് ജീവനക്കാരും ആദായനികുതി ദായകരും മുന്‍ഗണനാ വിഭാഗത്തില്‍ പെടുകയില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. എപിഎല്‍-ബിപിഎല്‍ പട്ടിക ഇതോടെ ഇല്ലാതാകുകയും മുന്‍ഗണനാ-മുന്‍ഗണനായിതര പട്ടിക മാനദണ്ഡമാകുകയും ചെയ്യും. അര്‍ഹര്‍ പുറത്തും അനര്‍ഹര്‍ അകത്തുമായ കരട് മുന്‍ഗണന പട്ടിക തയ്യാറാക്കിയിരിക്കുന്നത് കാലഹരണപ്പെട്ട റേഷന്‍ കാര്‍ഡുകളുടെ അടിസ്ഥാനത്തിലാണ്. കേന്ദ്ര നിര്‍ദ്ദേശം കാറ്റില്‍ പറത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഈ നടപടി. ഈ മാസം 26 നകം റേഷന്‍ കടകള്‍ മുഖേന കാര്‍ഡില്‍ സീല്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. നവംബര്‍ ഒന്നു മുതല്‍ പദ്ധതിയില്‍ അംഗമായില്ലെങ്കില്‍ അന്ത്യോദയ അടക്കം കേരളത്തിന് മുഴുവന്‍ വിഹിതവും നല്‍കില്ലെന്നാണ് അന്ത്യശാസനം. അന്തിമപട്ടികക്ക് വിധേയമായിരിക്കും പദ്ധതിയെന്ന് തിരുത്തി ശനിയാഴ്ച വീണ്ടും ഉത്തരവിറക്കിയിരിക്കുകയാണ്.

വളരെ നല്ലവണ്ണം പ്രവര്‍ത്തിക്കുന്ന റേഷന്‍ സംവിധാനം നിലവിലുള്ളപ്പോള്‍ എന്തിന് ഈ പുതിയ പരിഷ്‌കരണം എന്നത് ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റേഷന്‍ കാര്‍ഡില്‍ പദ്ധതി സീല്‍ ചെയ്യുന്ന ഉത്തരവ് ഇറക്കിയത്. അപ്പോള്‍ ആക്ഷേപങ്ങളും പരാതികളും വൃഥാവിലാകില്ലേ എന്ന സംശയവും ഉയരുന്നു. 2013 ലാണ് ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്. ഇത് നടപ്പാക്കാന്‍ യുഡിഎഫും എല്‍ഡിഎഫും വൈമുഖ്യം കാണിച്ചതോടെ കേന്ദ്രം കര്‍ശനമായി രംഗത്തുവന്നു. നാലുതവണ സമയം നീട്ടി നല്‍കുകയും ചെയ്തു. നിലവിലെ ബിപിഎല്‍ അംഗങ്ങളുടെ വിഹിതം നഷ്ടപ്പെടുന്നത് സര്‍ക്കാരിന് ഭീഷണിയാകും എന്ന ഭീതിയാണ് ഇതിന് കാരണം. ഈ പുതിയ സംവിധാനം എന്തെല്ലാം പ്രത്യാഘാതങ്ങളാണ് ഭക്ഷ്യസുരക്ഷയില്ലാത്ത കേരളത്തില്‍ സൃഷ്ടിക്കുക എന്ന ഭീതിയാണ് ജനമനസ്സില്‍.

എല്ലാം ശരിയാക്കാമെന്ന അഹങ്കാരത്തോടെ അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം ജനവിരുദ്ധമാണ് എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് പുതിയ പട്ടിക. വേണ്ടത്ര പരിശോധനയോ ശ്രദ്ധയോ കൂടാതെ എന്തെങ്കിലുമൊക്കെ ചെയ്‌തെന്ന് വരുത്തിത്തീര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പാവങ്ങളുടെ വയറ്റത്തടിക്കുകയാണ്. ഇക്കാര്യത്തില്‍ ദുരഭിമാനം മാറ്റിവച്ച് മന്ത്രിക്കും സര്‍ക്കാരിനും വീണ്ടുവിചാരമുണ്ടാവണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.