തലയോലപ്പറമ്പ്: സ്ക്രീന്‍ പ്രിന്റിഗിംന്റെ മറവില്‍ കള്ളനോട്ട് വിതരണം ചെയ്യുന്ന യുവാവിനെ പോലീസ് പിടികൂടി. ടി.വി.പുരം സ്വദേശിയായ അനീഷാ(35)ണ് പിടികൂടിയത്. പത്തനംതിട്ട കേന്ദ്രീകരിച്ച് കള്ളനോട്ട് വ്യാപകമായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്.
ഇയാള്‍ പത്തനംതിട്ടയില്‍ 6 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകള്‍ വിതരണം ചെയ്തു. ഇയാളുടെ പക്കല്‍ നിന്നും 35,000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. അനീഷിന്റെ കടയും സുഹൃത്തിന്റെ വര്‍ക്ക്ഷോപ്പും കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകള്‍. നിരവധി തവണ കള്ളനോട്ടുകള്‍ വിതരണം ചെയ്ത കേസില്‍ അനീഷ് കുടുങ്ങിയിട്ടുണ്ട്. പാലാംകടവ്,തലയോലപ്പറമ്പ് കേന്ദ്രീകരിച്ച് കള്ളനോട്ടുകള്‍ വ്യാപകമാവുന്നതിനെ കുറിച്ച് മാസങ്ങളായി പരാതി ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: