Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ടമാര, ചെയുടെ കാമുകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 07:20 pm IST
inVaradyam

ടമാര ബങ്കെ ബിദര്‍ (ടാനിയ)

ക്യൂബയിലെ വിപ്ലവത്തെപ്പറ്റി വായിക്കുമ്പോള്‍, നക്‌സലൈറ്റ് അജിതയെ ഓര്‍മയിലേക്ക് കൊണ്ടുവരുന്ന കഥാപാത്രമാണ്, ചെഗുവേരയുടെയും ദെബ്രേയുടെയും കഥകളില്‍ കാണുന്ന ടാനിയ എന്ന ഹെയ്ദി ടമാര ബങ്കെ ബിദര്‍ (1937-1967). അര്‍ജന്റീനയില്‍ പിറന്ന കിഴക്കന്‍ ജര്‍മന്‍ ചാര വനിത. വിപ്ലവശേഷം ക്യൂബന്‍ പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. ചെയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച ഏക പെണ്‍ഗറില്ല. സിഐഎ സഹായത്തോടെ ബൊളീവിയന്‍ പട്ടാളം അവരെ വെടിവച്ചു കൊന്നു.

ജര്‍മന്‍ കമ്യൂണിസ്റ്റുകളായ എറിക് ബങ്കെ, നാദിയ ബിദര്‍ (പോളണ്ടുകാരി) എന്നിവരുടെ മകളായി ബ്യൂനസ് ഐറിസില്‍ ജനനം. പിതാവ് ജര്‍മന്‍ പാര്‍ട്ടിയില്‍ 1928 ല്‍ ചേര്‍ന്ന്, 1933 ല്‍ നാസിഭരണം വന്നപ്പോള്‍, ഭാര്യയ്‌ക്കൊപ്പം അര്‍ജന്റീനയ്‌ക്ക് രക്ഷപ്പെട്ടതാണ്. അവര്‍ അര്‍ജന്റീനയിലെ പാര്‍ട്ടി അംഗമായി. ടമാരയും സഹോദരന്‍ ഒലാഫും രാഷ്‌ട്രീയാതിപ്രസരത്തില്‍, കണ്ണൂര്‍ സഖാക്കളെപ്പോലെ വളര്‍ന്നു. അവരുടെ വീട്ടിലായിരുന്നു, ആയുധശേഖരം.

കിഴക്കന്‍ ബര്‍ലിനിലെ ഹംബോള്‍ട് സര്‍വകലാശാലയില്‍ രാഷ്‌ട്രമീമാംസ പഠിച്ചു.

തെക്കേ അമേരിക്കയിലെ നാടന്‍ പാട്ടില്‍ ഭ്രമിച്ചു. 1952 ല്‍ കുടുംബം കിഴക്കന്‍ ജര്‍മനിക്ക് മടങ്ങിയ ശേഷമാണ്, സര്‍വകലാശാലാ പഠനം. ഭരണത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ ചേര്‍ന്നു. ഹവാനയിലും വിയന്നയിലും ആഗോള വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുത്തു. റഷ്യന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ജര്‍മന്‍ ഭാഷകള്‍ സംസാരിച്ചു.

ചെ യെ പരിചയപ്പെടുന്നത് 1960 ല്‍, 23-ാം വയസ്സില്‍. അദ്ദേഹം കിഴക്കന്‍ ജര്‍മന്‍ നഗരമായ ലീപ്‌സിഗില്‍ എത്തിയതായിരുന്നു. ടാനിയ ആയിരുന്നു, ദ്വിഭാഷി. അടുത്ത വര്‍ഷം വിപ്ലവത്തിന്റെ ആരാധിക, ക്യൂബയിലെത്തി.

സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ ടാനിയ തിളങ്ങി. ബൊളീവിയയിലെ ചെയുടെ ദൗത്യത്തിന് ‘ഓപ്പറേഷന്‍ ഫന്റാസ്മ’ എന്നായിരുന്നു, പേര്. ടാനിയ അതിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡാരിയല്‍ അലാര്‍കോണ്‍ റാമിറെസ് (ബെനിഞ്ഞോ), പടിഞ്ഞാറന്‍ ക്യൂബയിലെ പിനാര്‍ ദെല്‍ റിയോയില്‍ പരിശീലിപ്പിച്ചു. കത്തി, മെഷീന്‍ഗണ്‍, പിസ്റ്റള്‍ എന്നിവ ഉപയോഗിക്കാന്‍ പഠിച്ചു. ടെലഗ്രാഫ് സന്ദേശങ്ങള്‍, കോഡ് ഭാഷയില്‍ റേഡിയോ സന്ദേശങ്ങള്‍ എന്നിവ അയയ്‌ക്കാന്‍ പഠിച്ചു. എല്ലാ ഗറില്ലകള്‍ക്കും വ്യാജപ്പേരുണ്ടാകുമെന്നതിനാല്‍, ടമാര, ടാനിയ ആയി. ഗിറ്റാറിലും പിയാനോയിലും അര്‍ജന്റീനയിലെ നാടന്‍ പാട്ടുകള്‍ വായിച്ച് ജനത്തെ മയക്കി.

ബൊളീവിയയിലേക്ക് 1964 ഒക്‌ടോബറില്‍ പോയത്, ലോറ ഗുട്ടിയേറസ് ബോയര്‍ എന്ന പേരില്‍. ചെയുടെ അന്തിമ പോരാട്ടത്തിന്റെ ചാരവനിത. വലതുപക്ഷ നാടന്‍ കലാകാരിയായി അഭിനയിച്ചു. ബൊളീവിയന്‍ ബുദ്ധിജീവികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍, ടാനിയ പടര്‍ന്നു. ബൊളീവിയയുടെ പ്രസിഡന്റ് റെനെ ബാരിയന്റിസിനൊപ്പം പെറുവില്‍ അവധിക്കാലം ചെലവിട്ടു; ഒരു ബൊളീവിയന്‍ യുവാവുമായി ‘സൗകര്യവിവാഹ’ത്തിലേര്‍പ്പെട്ട് പൗരത്വം നേടി.

ടാനിയയുടെ അപാര്‍ട്ട്‌മെന്റിനു പിന്നില്‍ ചുമരിലൊളിപ്പിച്ച റേഡിയോ വഴിയാണ്, കാസ്‌ട്രോയ്‌ക്ക് സന്ദേശം അയച്ചിരുന്നത്. താവളങ്ങളില്‍ ഗറിലകളോട് പ്രണയസന്ദേശങ്ങള്‍ അയയ്‌ക്കുന്നായി ഭാവിക്കുകയും ചെയ്തു. 1966 അവസാനം, പല സഖാക്കളെയും വിശ്വസിക്കാനാവില്ലെന്ന് മനസിലാക്കിയ ടാനിയ നാങ്കഹാസുവിലെ ഗ്രാമീണ ക്യാമ്പിലേക്ക് പലവട്ടം പോയി. ഇത്തരം യാത്രകളിലൊന്നില്‍, പിടിക്കപ്പെട്ട ഒരു ഗറില്ല പട്ടാളത്തിന് താവളം വെളിപ്പെടുത്തി. അവിടെ ടാനിയ പാര്‍ക്കു ചെയ്ത ജീപ്പില്‍നിന്ന് ആളുകളുടെ വിലാസമെഴുതിയ പുസ്തകം കണ്ടെത്തിയതോടെ, ടാനിയയുടെ കള്ളിവെളിച്ചത്തായി; അവള്‍ മുഴുവന്‍ സമയ ഗറില്ല മാത്രമായി. തകര്‍ന്ന വിപ്ലവത്തെ അതിജീവിച്ച ഗറില്ല ബെനിഞ്ഞോ പറഞ്ഞത്, ചെയും ടാനിയയും പ്രണയത്തിലായി എന്നാണ്. ”അവസാനകാലത്ത് അവര്‍ പതിഞ്ഞ ശബ്ദത്തില്‍ പരസ്പരം കണ്ണുകളില്‍ നോക്കി സംസാരിച്ചിരുന്നു.”

പനിയും കാലിലെ പരിക്കും കാരണം വല്ലാതായ ടാനിയയെയും 16 സംഘാംഗങ്ങളെയും ചെ മലയിറക്കിവിട്ടു. 1967 ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചരയ്‌ക്ക് ഗാന്‍ഡെ നദി കുറുകെ കടക്കുമ്പോള്‍, പട്ടാളം സംഘത്തെ കണ്ടെത്തി. പട്ടാളം വെടിവച്ചു കൊല്ലുമ്പോള്‍, ടാനിയ, അരക്കെട്ടോളം വെള്ളത്തില്‍, തലയ്‌ക്കുമേല്‍ റൈഫിള്‍ ഉയര്‍ത്തിനിന്നു. കൈയിലും ശ്വാസകോശത്തിലും വെടിയേറ്റു. സെപ്തംബര്‍ ആറിന് മാത്രമാണ്, പട്ടാളത്തിന് ടാനിയയുടെ ഒഴുകി നീങ്ങിയ ജഡം കണ്ടെത്താനായത്. പിരാനാ മത്സ്യങ്ങള്‍ കൊത്തിവലിച്ച ജഡം പ്രസിഡന്റ് ബാരിയന്റോസിനടുത്തെത്തിയപ്പോള്‍, മറ്റ് ഗറിലകള്‍ക്കൊപ്പം തെമ്മാടിക്കുഴിയിലടക്കാനായിരുന്നു തീരുമാനം; എന്നാല്‍, നാട്ടിലെ പെണ്ണുങ്ങള്‍ ഒരു ക്രൈസ്തവ സംസ്‌കാരം നല്‍കാന്‍ നിര്‍ബന്ധിച്ചു.

ചെയുടെ ജീവചരിത്രകാരന്‍ ജോണ്‍ ലി ആന്‍ഡേഴ്‌സണ്‍ 1997 ല്‍ ചെയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയശേഷം, വല്ലെഗ്രാന്‍ഡെ പട്ടാളത്താവളത്തിലെ ഒരു തെമ്മാടിക്കുഴിയില്‍, 1998 ഒക്‌ടോബര്‍ 13 ന്, ടാനിയയുടെ അവശിഷ്ടങ്ങളും കണ്ടത്തി. അത് ക്യൂബയില്‍, ചെ മൗസോളിയത്തില്‍ സംസ്‌കരിച്ചു.

ഒരുപാട് കിംവദന്തികള്‍ നിലനില്‍ക്കുന്നു: ടാനിയ കെജിബിയുടെയുടെ കിഴക്കന്‍ ജര്‍മന്‍ സ്റ്റാസിയുടെയും ചാരപ്പണി നടത്തിയിരുന്നു; കൊല്ലപ്പെടുമ്പോള്‍, ചെയുടെ കുഞ്ഞ്, വയറ്റിലുണ്ടായിരുന്നു. റഷ്യയും ജര്‍മനിയും, അവര്‍ ചാരപ്പണി ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി.

ഉറൂഗ്വേക്കാരനായ ഹൊസേ എ. ഫ്രീഡ്ല്‍ ‘ചെഗുവേര പ്രണയിച്ച ടാനിയ’ എന്നൊരു പുസ്തകമെഴുതിയിരുന്നു. ടാനിയയുടെ അമ്മ നാദിയ, 2003 ല്‍ മരിക്കും മുന്‍പ്, ആ പുസ്തകം ജര്‍മനിയില്‍ വില്‍ക്കുന്നത് കേസുകൊടുത്ത് തടയുകയുണ്ടായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.