ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. ചികിത്സയോട് അവര്‍ നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.
ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ജയലളിതെ മുറിയിലെത്തി നേരില്‍ കണ്ടതായും ഗവര്‍ണര്‍ അറിയിച്ചു. ജയലളിതയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും പനിനീര്‍ശെല്‍വം ഉള്‍പ്പടെയുള്ള മന്ത്രിമാരുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തി.
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു മാസം തികയുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ സന്ദര്‍ശനം.
















