കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. സ്ഫോടനത്തിൽ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
കോയമ്പത്തൂരിലെ ഗാന്ധി പാര്‍ക്കിനു സമീപം പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണ ഗോഡൗണിലാണ് പൊട്ടിത്തെറിയുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഐഎഎസ് അക്കാദമിയും സ്‌ഫോടനത്തില്‍ തകര്‍ന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
















