ന്യൂദല്‍ഹി: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെപ്പ്. നിയന്ത്രണ രേഖയില്‍ പൂഞ്ചിലാണ് പ്രകോപനമില്ലാതെ പാക്ക് സൈന്യം വെടിയുതിര്‍ത്തത്. ഭാരത സൈന്യം ശക്തമായി തിരിച്ചടിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. പാക്ക് അധിനിവേശ കശ്മീരിലെ മിന്നലാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ പാക്ക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.
















