ഇടുക്കി: കട്ടപ്പന ഗവണ്മെന്റ് കോളേജില്‍ റാഗിങിന് നേതൃത്വം നല്കിയ എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എബിവിപി ജില്ലയില്‍ നടത്തിയ പഠിപ്പ് മുടക്ക് പൂര്‍ണ്ണം.
പഠിപ്പ് മുടക്കിയ വിദ്യാര്‍ത്ഥികള്‍ കട്ടപ്പന ഗവണ്മെന്റ് കോളേജിലേക്ക് നടത്തിയ റാഗിങ് വിരുദ്ധ ബഹുജനമാര്‍ച്ചില്‍ പങ്കെടുത്തതായി എബിവിപി ജില്ലാകണ്‍വീനര്‍ ഗണേശ് അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ ശക്തമായ സമരം തുടരുമെന്ന് എബിവിപി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: