ന്യൂദല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍ താരം സൈന നെഹ്‌വാളിന് അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുടെ അംഗീകാരം. കമ്മറ്റിയുടെ അത്‌ലറ്റ്‌സ് കമ്മീഷന്‍ അംഗമായി സൈന നെഹ്‌വാളിനെ നിയമിച്ചു.
ഐഒസി തലവന്‍ തോമസ് ബാച്ചാണ് സൈനയെ നിയമിച്ചത്.
കഴിഞ്ഞ ദിവസം ബാച്ചിന്റെ ഇതുസംബന്ധിച്ച കത്ത് സൈനക്ക് ലഭിച്ചു. അമേരിക്കന്‍ ഐസ്‌ഹോക്കി താരം ആഞ്ചല റുഗെരിയോയാണ് അത്‌ലറ്റ്‌സ് കമ്മീഷന്‍ അധ്യക്ഷ.
ആഞ്ചലയ്‌ക്ക് പുറമെ ഒമ്പത് വൈസ് പ്രസിഡന്റുമാരും 10 അംഗങ്ങളുമാണ് സമിതിയിലുള്ളത്. കമ്മീഷന്റെ അടുത്ത മീറ്റിംഗ് നവംബര്‍ ആറിന് നടക്കും.
















