Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇങ്ങനെയും ഒരു നൊബേല്‍ ജേതാവോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 09:14 pm IST
in Vicharam

മയക്കുമരുന്ന് കള്ളക്കടത്തുകാരനായ മൈക്കേല്‍ ഫ്യുമെന്റോയെ സഹായിക്കുന്ന കൊളംബിയന്‍ പ്രസിഡന്റ് സാന്റോസിന് സമാധാന നൊബേല്‍!

നൊബേല്‍ പുരസ്‌കാര നിര്‍ണയ സമിതിയുടെ അറിവില്ലായ്‌മ ഏറെ ദയനീയമാണ്. അടുത്ത കൊല്ലമെങ്കിലും യോഗ്യതയുളള ആര്‍ക്കെങ്കിലും ഇവര്‍ പുരസ്‌കാരം നല്‍കുമെന്ന് സമാധാനിക്കാം.

പല വര്‍ഷങ്ങളിലെയും നൊബേല്‍ ജേതാക്കള്‍ ആശ്ചര്യപ്പെടുത്തുന്നവരാണ്. ഇത് പുരസ്‌കാരത്തിന്റെ ശോഭകെടുത്തുന്നുവെന്ന് പറയാതെ വയ്യ. ഇക്കൊല്ലവും ഇത്തരത്തില്‍ ഏറെ അമ്പരപ്പുളവാക്കുന്ന നൊബേല്‍ ജേതാവുണ്ടായിരിക്കുന്നു. കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസാണ് ഇത്തവണ നൊബേല്‍ പുരസ്‌കാര നിര്‍ണയ സമിതിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.

അരനൂറ്റാണ്ട് നീണ്ട കമ്യൂണിസ്റ്റ് ഒളിപ്പോരാളികളുടെ യുദ്ധം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരിഗണിച്ചാണ് ഈ പുരസ്‌കാരം. എന്നാല്‍ ഈ പറയുന്ന കമ്യൂണിസ്റ്റ് ഒളിപ്പോരാളികളൊന്നും ഉണ്ടായിരുന്നില്ലെന്ന സത്യം വിദ്യാസമ്പന്നരായ കൊളംബിയക്കാര്‍ക്കറിയാം. ഇവിടെ കമ്യൂണിസ്റ്റ് ഒളിപ്പോരാളികളോ യഥാര്‍ത്ഥ യുദ്ധമോ ഉണ്ടായിരുന്നില്ല. ലോകത്തെ അതി ശക്തമായ മയക്കുമരുന്നു ലോബിയുമായി ശക്തമായ ഒരു കരാറുണ്ടാക്കുക മാത്രമാണ് സാന്റോസ് ചെയ്തത്. കരാറിന് ഇടനില വഹിച്ചതിന് പുരസ്‌കാര നിര്‍ണയ സമിതി നല്‍കിയ പ്രതിഫലമായാണ് ഇതിനെ കാണാനാവുക.

പ്രബുദ്ധരായ ജനതയെ ഹിതപരിശോധനയില്‍ വോട്ട് മാറ്റിചെയ്യേണ്ടതിനെക്കുറിച്ച് ചിന്തിപ്പിക്കാനും ഇതിടയാക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അധികാരം പിടിച്ചെടുത്ത ഫ്യൂയെര്‍സാസ് അര്‍മാഡാസ് റവല്യൂഷണറീസ് ഡി കൊളംബിയ(എഫ്എആര്‍സി)കമ്യൂണിസ്റ്റുകളോ ഒളിപ്പോരാളികളോ അല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഒരിക്കല്‍ ഇവര്‍ക്ക് പ്രത്യയശാസ്ത്രമുണ്ടായിരുന്നു. അന്നവര്‍ സര്‍ക്കാരിനെ കടപുഴക്കുകയും ചെയ്തു. എന്നാല്‍ ഇന്നിവര്‍ക്ക് പണത്തിന്റെ പ്രത്യയശാസ്ത്രം മാത്രമാണുളളത്. തട്ടിക്കൊണ്ടുപോകലിലൂടെ ഇവര്‍ പണം സമ്പാദിക്കുന്നു. ഇത് മയക്കുമരുന്നിനായി നല്‍കുന്നു. കൊളംബിയയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇവരുടെ നിയന്ത്രണത്തിലുളളത്. ഇവിടെയുളള ഭൂമിയുടെ എഴുപത് ശതമാനവും കൊക്കെയ്ന്‍ കൃഷിക്കായി ഉപയോഗിക്കുന്നു. ലോകത്തിന്റെ പകുതി കൊക്കെയ്‌നും ഇവിടെനിന്നാണ് വിതരണം ചെയ്യപ്പെടുന്നത്. ഇതിന്റെ 90ശതമാനവും ഉത്തര അമേരിക്കയാണ് ഉപയോഗിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇവിടുത്തെ കൊക്കോ കൃഷി ഇരട്ടിയായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കൊക്കെയ്ന്‍ മാത്രമല്ല, രാജ്യത്തുനിന്നുളള ഹെറോയ്ന്‍ കയറ്റുമതിയിലും വന്‍വര്‍ദ്ധനയുണ്ട്. ഇവ രാജ്യത്തിന് നല്ലവരുമാനമുണ്ടാക്കുന്നുവെന്ന് സാന്റോസിന് മനസിലായിട്ടുണ്ട്. തനിക്ക് വ്യക്തിപരമായും ഇത് ഏറെ ഗുണകരമാണ്.

സാന്റോസ് ഇവിടെ വ്യോമമാര്‍ഗമുളള സ്‌പ്രെയിങ് (കഞ്ചാവ് ചെടികള്‍ നശിപ്പിക്കാനുള്ള മരുന്നുതളി) നിരോധിച്ചിരിക്കുകയാണ്. സൈന്യത്തെ അയക്കുന്നതിനെക്കാള്‍ ഏറെ ഫലപ്രദമായ മാര്‍ഗമാണിത്. മാഫിയകള്‍ വന്‍തോതില്‍ ഭൂമി ഖനനം ചെയ്യുന്നത് തടയാനും ഇതിലൂടെ സാധിക്കും. ന്യായാധിപന്‍മാര്‍ നിര്‍ദേശിച്ചിട്ടുപോലും ഇത് വേണ്ടെന്ന നിലപാടിലാണ് സാന്റോസ്.

കൊക്കെയ്‌ന് ഏറെ ഔഷധഗുണങ്ങളുണ്ടെന്നും സാന്റോസ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇവയെ ഹാനികരമായതും അല്ലാത്തതെന്നും വേര്‍തിരിക്കാനാവില്ലെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ ന്യൂസിലാന്‍ഡ് പരിസ്ഥിതിസംരക്ഷണ സമിതി പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര അര്‍ബുദ ഗവേഷണ കൗണ്‍സില്‍ നടത്തിയ പഠനത്തിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം.

മയക്കുമരുന്ന് ലോബിയെ സഹായിക്കുന്നതിനപ്പുറം സാന്റോസ് കടുത്ത അഴിമതിക്കാരനും അങ്ങേയറ്റം വിശ്വാസവഞ്ചകനുമാണ്. മയക്കുമരുന്ന് ചെടികളുടെ കൃഷിമൂലം ചെറിയൊരു സംഘത്തിന് മാത്രമാണ് നേട്ടമുണ്ടാകുന്നത്. ഏതായാലും നൊബേല്‍ പുരസ്‌കാരനിര്‍ണയ സമിതി കുറച്ചുകൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

2013നും 14നുമിടയില്‍ കൊളംബിയയിലെ കറുപ്പ് കൃഷി മുപ്പത് ശതമാനം വര്‍ദ്ധിച്ചതായാണ് യുഎന്‍ഒഡിസിയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2008ല്‍ ഏറ്റവും കൂടുതല്‍ കറുപ്പ് കൃഷി രേഖപ്പെടുത്തിയതിനുശേഷം ആദ്യമായാണ് ഈ വര്‍ദ്ധന. കൊളംബിയന്‍ സംഘങ്ങള്‍ കുറഞ്ഞ നിരക്കിലുളള വിതരണത്തില്‍നിന്ന് വന്‍തോതിലുള്ളഉത്പാദനത്തിലേക്ക് ഇവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. അമേരിക്കയിലേക്ക് ഹെറോയ്ന്‍ എത്തുന്ന പ്രധാന സ്രോതസ് കൊളംബിയ ആണെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ഇപ്പോള്‍ മെക്‌സിക്കോയും ഈ രംഗത്തേക്ക് ചെറിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.

രാജ്യത്ത് വികസിപ്പിച്ച മെഡിസിനല്‍ -ശാസ്ത്രീയ കഞ്ചാവിന് പിന്നിലും സാന്റോസാണ്. ഇതിലൂടെ രാജ്യത്ത് കഞ്ചാവ് കൃഷിയും പ്രോത്സാഹിപ്പിക്കാനാകുമെന്ന് അയാള്‍ കണക്കുകൂട്ടുന്നു. മയക്കുമരുന്ന് വ്യാപാരം തുടരാന്‍ തന്നെയാണ് സാന്റോസിന്റെ ലക്ഷ്യമെന്ന് ഇതിലൂടെ മനസിലാക്കാം.

ഇവയിലൂടെ രാജ്യത്തിന് ധാരാളം കയറ്റുമതി വരുമാനവും ലഭിക്കും. അവികസിത രാജ്യങ്ങള്‍ പലപ്പോഴും ഇവയുടെ കയറ്റുമതിക്കാരാണ്. കൊളംബിയയ്‌ക്ക് നിയമപരമായ കയറ്റുമതി 2015ല്‍ വെറും 35.7 ബില്യന്‍ ഡോളര്‍ ആയിരുന്നു. 2011 ലേതില്‍നിന്ന് 37.3ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇവയിലേറെയും കല്‍ക്കരിയും എണ്ണയുമാണെന്നതു തന്നെയാണ് ഇതിന് കാരണം. അതേസമയം, കൊക്കെയ്ന്‍ കച്ചവടത്തിലൂടെ മാത്രം രാജ്യത്തിന്റെ വരുമാനം 10 ബില്യന്‍ ഡോളര്‍ ആണ്.

പ്ലാന്‍ കൊളംബിയയിലൂടെ അമേരിക്കയില്‍ നിന്ന് വരുന്ന സഹായമാണ് സാന്റോസ് സര്‍ക്കാര്‍ ഈ മയക്കുമരുന്ന് ചെടികളുടെ കൃഷിക്കായി ഉപയോഗിക്കുന്നത്. 2000 മുതല്‍ ഈ പദ്ധതിയിലൂടെ ഒമ്പത് ബില്യന്‍ഡോളര്‍ ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. അതായത് അമേരിക്കന്‍ നികുതിദായകരാണ് കൊളംബിയയിലെ മയക്കുമരുന്ന് ചെടികളുടെ കൃഷിക്ക് പണം മുടക്കുന്നതെന്നര്‍ത്ഥം.

എഫ്എആര്‍സി പ്രത്യയശാസ്ത്ര ഒളിപ്പോരാളികളുടെ സംഘടനയല്ലെന്ന കാര്യം കൊളംബിയന്‍ ജനതയ്‌ക്ക് നന്നായി അറിയാം. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു മാഫിയ സംഘമാണിത്. കൊളംബിയക്കാര്‍ നല്ല വായനക്കാരല്ല. അല്ലെങ്കില്‍ 297 പേജ് വരുന്ന സമാധാന ഉടമ്പടി അവര്‍ വായിക്കുമായിരുന്നു. കഴിഞ്ഞ അമ്പത്തിരണ്ട് വര്‍ഷമായി രാജ്യത്ത് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ച് കിട്ടുന്ന ഒരു കരാറായി ഇവരിലേറെയും അതിനെ തെറ്റിദ്ധരിച്ചു. ഇതേ സംഘടനയാണ് നിരവധി പേരെ വധിക്കുകയും നിരവധി പെണ്‍കുട്ടികളെ ചെറുപ്രായത്തില്‍ ലൈംഗികത്തൊഴിലാളികളാക്കി മാറ്റുകയും ചെയ്തത്. ലോകത്ത് ഏറ്റവും കുറവ് അഴിമതിയുളളത് നോര്‍വെയിലാണെന്ന് പുരസ്‌കാര നിര്‍ണയ സമിതി കണ്ടെത്തിയിട്ടുണ്ട്. കൊളംബിയയ്‌ക്ക് പട്ടികയില്‍ എണ്‍പത്തിയഞ്ചാമതാണ് സ്ഥാനം. രാജ്യത്ത് അഴിമതി ഏറെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇല്ലാതാക്കല്‍ അസാധ്യമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

കൊളംബിയയിലെ കലാപങ്ങള്‍ക്ക് അറുതിയായിട്ടുണ്ട്. ഇത് സാന്റോസിന്റെ മുന്‍ഗാമി അല്‍വാരോ യുറിബിയുടെ പ്രയ്ത്‌നത്തിന്റെ ഫലമാണ്. അദ്ദേഹം പ്രതിപക്ഷത്തെ സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവന്നു. അദ്ദേഹം എഫ്എആര്‍സിയെ ഇല്ലാതാക്കി. ഇവരുടെ എണ്ണം 20000ത്തില്‍ നിന്ന് 8000 ആക്കി. ഇതിന് പക്ഷേ മെക്‌സിക്കോ കനത്ത വിലനല്‍കേണ്ടി വന്നു. ഇവിടെ കലാപത്തിന്റെ എണ്ണം വര്‍ദ്ധിച്ചു. നരഹത്യയുടെ എണ്ണം 1995 ല്‍ 100000 ആയിരുന്നത് 2012 ല്‍ 23.5ശതമാനം വര്‍ദ്ധിച്ചു. ദക്ഷിണ അമേരിക്കയില്‍നിന്ന് അമേരിക്കന്‍ തുറമുഖങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിനുളള ആദ്യ സുരക്ഷിത ഇടമായി മെക്‌സിക്കോ മാറിയതാണ് ഇതിന് കാരണം.

എഫ്എആര്‍സി ആയുധം താഴെവയ്‌ക്കില്ലെന്ന കാര്യം വിദ്യാസമ്പന്നരായ കൊളംബിയന്‍ ജനതയ്‌ക്കറിയാം. ആയുധങ്ങള്‍ താഴെവച്ച് അവര്‍ കാപ്പിപോലുളള കൃഷിക്കിറങ്ങില്ല. ഇവയുടെ വിലയില്‍ വന്‍ഇടിവാണ് ഉണ്ടായിരിക്കുന്നത്. മറ്റ് മാഫിയകളുമായി ഇവര്‍ നിരന്തരം കലഹത്തിലുമാണ്.

ഏതായാലും നൊബേല്‍ സമിതിയുടെ അജ്ഞത അത്ഭുതകരമാണ്. ഇവര്‍ ഇനി ഇതാവര്‍ത്തിക്കില്ലെന്ന് പ്രത്യാശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Main Article

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

Samskriti

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

പുതിയ വാര്‍ത്തകള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.