ന്യൂദല്‍ഹി: റിയോ ഒളിമ്പിക്‌സ് ഗുസ്തിയിലെ വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക്കിന് മാംഗല്യം. ഗുസ്തി താരമായ സുഹൃത്ത് സത്യവര്‍ത് കാദിയാനുമായി സക്ഷിയുടെ വിവാഹം നിശ്ചയിച്ചു. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. റോത്തക്കിലെ സാക്ഷിയുടെ വീട്ടില്‍ നടന്ന വിവാഹ നിശ്ചയച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
സാക്ഷിയെക്കാള്‍ രണ്ടു വയസിന് ഇളയതാണ് ഇരുപത്തിരണ്ടു വയസുള്ള സത്യവര്‍ത്. അര്‍ജുന അവാര്‍ഡ് ജേതാവ് സത്യവാന്‍ പെഹലേവാനിന്റെ മകനാണ്. 2010 യൂത്ത് ഒളിംപിക്‌സ് ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. മത്സരങ്ങള്‍ക്കും പരിശീലനത്തിനുമിടെയാണ് ഇവര്‍ പ്രണയത്തിലായത്.
















