ബീജിങ്: പാക്കിസ്ഥാനെ പിന്തുണച്ച് അവരുടെ എക്കാലത്തേയും സുഹൃത്ത് രാജ്യമായ ചൈന രംഗത്ത്. പാക്കിസ്ഥാന്‍ ഭീകരതയുടെ കേന്ദ്രമാണെന്ന് മോദി പറഞ്ഞതിനെ പ്രരോധിച്ച് കൊണ്ടാണ് ചൈനയുടെ രംഗപ്രവേശം.
ഒരു രാജ്യത്തേയും ഭീകരതയുമായി ബന്ധപ്പെടുത്തരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിങ് വ്യക്തമാക്കി. ഭീകരവാദത്തെ എല്ലാ തരത്തിലും എതിര്‍ക്കുന്നെന്നും ഇത് തങ്ങളുടെ നീണ്ട കാലമായുള്ള നിലപാടാണെന്നും ചുന്‍യിങ് പറഞ്ഞു.
ഭീകരവാദത്തെ പ്രതിരോധിക്കുന്നതിനായി രാജ്യങ്ങള്‍ക്കെല്ലാം സുരക്ഷ നല്‍കണം. ഭാരതവും പാക്കിസ്ഥാനും ഒരു പോലെ ഭീകരാക്രമണത്തിന് ഇരയായ രാജ്യങ്ങളാണെന്നും ഭീകരതയ്‌ക്കെതിരെ പോരാടുവാന്‍ ഇസ്ലാമാബാദും ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ടെന്നും ചുന്‍യിങ് പറഞ്ഞു.
ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണം. സമാധാനപരമായ ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാകാന്‍ കാരണമാകുമെന്നും ചുന്‍യിങ് കൂട്ടിച്ചേര്‍ത്തു.
















