ബാഗ്ദാദ്: ഐഎസിന്റെ കൈവശമുള്ള മൊസൂൾ നഗരം പിടിച്ചെടുക്കാൻ ഇറാഖ് സൈന്യം ഇറങ്ങുന്നു. മൊസൂളിനെ സ്വതന്ത്രമാക്കാനുള്ള യുദ്ധം ആരംഭിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി വ്യക്തമാക്കി.
ഒരു രാജ്യത്തിന്റെ സഹായമില്ലാതെയാണ് ഐഎസ് എന്ന കറുത്ത ഭീകരരെ ഇറാഖികൾ നേരിടാനിറങ്ങുന്നത്. അമേരിക്കയുടേയോ ബ്രിട്ടന്റേയോ യുദ്ധ വിമാനങ്ങള്‍ ഈ യുദ്ധത്തില്‍ മൊസൂളിന് മുകളിലൂടെ പറക്കില്ല, തങ്ങളുടെ രാജ്യത്തെ ബാധിച്ച അർബുദത്തെ ഇറാഖികൾ തന്നെ കരിച്ചു കളയുമെന്നും അദ്ദേഹം പറഞ്ഞു.
സിറിയയിലും ഇറാഖിലുമായി നോക്കുമ്പോള്‍ ഐഎസിന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രവും ആസ്ഥാനവുമാണ് മൊസൂൾ.
















